ഇന്ന് ഈ വനിതാ ദിനത്തിൽ ഒരുപക്ഷെ ഏറ്റവും ശ്രദ്ധ നേടുന്നത് മലയാളികൾ ഒരുക്കിയ ഒരു ഹിന്ദി ഹൃസ്വ ചിത്രമായ റുസ്‌വ ആയിരിക്കും. കുറച്ചു നാളുകൾക്കു മുന്നേ വിനീത് ശ്രീനിവാസൻ ഈ ഷോർട് ഫിലിം ലിങ്ക് തന്റെ ഒഫീഷ്യൽ പേജ് വഴി ഷെയർ ചെയ്തപ്പോൾ ആണ് ഈ ഷോർട് ഫിലിം നമ്മുടെ ശ്രദ്ധയിൽ പെട്ടത്. ഇപ്പോൾ ഈ ഷോർട് ഫിലിം സോഷ്യൽ മീഡിയയുടെ മുഴുവൻ ശ്രദ്ധ നേടിയെടുക്കുകയാണ്. ഷമീം അഹമ്മദ് രചന നിർവഹിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ഷോർട് ഫിലിം പറയുന്നത് കാലിക പ്രസക്തിയുള്ള ഒരു വിഷയം ആണ്. പ്രത്യേകിച്ചും നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയും പെൺകുട്ടികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ കൂടി വരുന്ന ഇക്കാലത്തു ഈ ഹൃസ്വ ചിത്രം പറയുന്ന വിഷയം വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെടുകയും അതുവഴി അവൾ കൊല്ലപ്പെടുകയും ചെയ്യുന്നു. എന്നാൽ റേപ്പ് ചെയ്ത യുവാവാകട്ടെ പോലീസ് കസ്റ്റഡിയിൽ നിന്ന് റിലീസ് ചെയ്യപ്പെടുകയും ചെയ്യുന്നു എന്ന് മാത്രമല്ല അവൾക്കു വേണ്ടിയുള്ള പ്രതിഷേധ പ്രകടനങ്ങൾക്കും മറ്റും ഇടയിലൂടെ അവൻ സ്വതന്ത്രനായി നടക്കുകയുമാണ് . അയാൾ സ്വസ്ഥമായി ജീവിച്ചു മുന്നോട്ടു പോകുമ്പോൾ അവൾക്കും ജീവിക്കാൻ അര്ഹതയുണ്ടായിരുന്നില്ലേ എന്ന കാലിക പ്രസക്തിയുള്ള ചോദ്യമാണ് ഈ ഷോർട് ഫിലിം നമ്മുക്ക് മുന്നിൽ വെക്കുന്നത്.
ഈ ഷോർട് ഫിലിം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ ഷമീം, തോമസ് കെ മാത്യു, റാസൽ പരീദ് എന്നിവർ ചേർന്നാണ്. ദേശീയ , അന്തർദേശീയ തലത്തിൽ വരെ പുരസ്‍കാരങ്ങൾ കരസ്ഥമാക്കിയ ഈ ഹൃസ്വ ചിത്രത്തിൽ ചേതൻ ടിൽജിത്, റീബ സെൻ, ജോഷി മേടയിൽ, അനൂപ് സാമുവൽ, ദിനേശ് നീലകണ്ഠൻ, ഷിനോജ് നമ്പ്യാർ, അമൃത റോയ്, ബിനി പ്രേംരാജ്, പവൻ കുമാർ എന്നിവർ അഭിനയിച്ചിരിക്കുന്നു. ഈ ഹൃസ്വ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ആന്റണി ജോ ആണ്. ജിതേഷ് കെ പി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഷോർട് ഫിലിമിന് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ശ്രീജിത്ത് പണിക്കർ, സരോജ് കെ നമ്പ്യാർ, ദിനേശ് നീലകണ്ഠൻ, റിജു രാജ് എന്നിവർ ചേർന്നാണ്. നികേഷ് രമേശ് ആണ് റുസ്‌വ എഡിറ്റ് ചെയ്തിരിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.