തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളായ സാമന്ത ടൈറ്റിൽ വേഷം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ശാകുന്തളം റിലീസിന് ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ഇതിന്റെ ട്രൈലെർ, ഇതിലെ ഒരു ഗാനമെന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിലെ പുതിയ ഗാനം എത്തിയിരിക്കുകയാണ്. ശകുന്തള- ദുഷ്യന്തൻ പ്രണയത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഈ മനോഹരമായ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ കൂടി റിലീസ് ചെയ്യുന്ന ഈ ചിത്രത്തിലെ ഈ പുതിയ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് കൃഷ്ണ, ചിന്മയി എന്നിവർ ചേർന്നാണ്. ഋഷിവനം ആകും എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചത് കൈലാസ് ഋഷിയും ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് മണി ശർമയുമാണ്.
2023 ഫെബ്രുവരി 17 ന് പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഈ ചിത്രം ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതത്തിലെ, ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ഗുണശേഖർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം 3D-യിലും കൂടിയാണ് റിലീസ് ചെയ്യുന്നത്. ദേവ് മോഹൻ ദുഷ്യന്തനായും അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുന്ന ഈ ചിത്രത്തിൽ, സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ഒരു പ്രധാന വേഷം ചെയ്ത ഈ ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമ്മിച്ചത്. പ്രവീൺ പുഡി എഡിറ്റിംഗ് നിർവഹിച്ച ശാകുന്തളത്തിന് ക്യാമറ ചലിപ്പിച്ചത് ശേഖർ വി ജോസഫ് ആണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.