Maari 2 - Rowdy Baby Video Song
ധനുഷ്- ടോവിനോ ചിത്രമായ മാരി 2 ഈ കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് ലോകം മുഴുവൻ റിലീസ് ചെയ്തത്. വമ്പൻ റിലീസ് ആയി കേരളത്തിൽ എത്തിയ ഈ ചിത്രം ഇവിടെ എത്തിച്ചത് എസ് വിനോദ് കുമാർ , സുകുമാരൻ തെക്കേപ്പാട്ടു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മിനി സ്റ്റുഡിയോ ആണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നാണ്. വണ്ടർ ബാർ സ്റ്റുഡിയോയുടെ ബാനറിൽ ധനുഷ് തന്നെയാണ് ഈ ചിത്രം നിർമ്മിച്ചതും. ഇപ്പോഴിതാ ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ റൗഡി ബേബിയുടെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഗംഭീര സ്വീകരണമാണ് ഈ ഗാനത്തിന് ആരാധകർ സോഷ്യൽ മീഡിയയിൽ കൊടുത്തിരിക്കുന്നത്.
യുവാൻ ശങ്കർ രാജ ഈണം പകർന്ന ഈ ഗാനം രചിച്ചത് ധനുഷ് തന്നെയാണ്. ധനുഷും ധീയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന സായി പല്ലവിയുടെ കഥാപാത്രവുമൊത്തു ധനുഷിന്റെ മാരി ആടി പാടുന്ന രസകരമായ രംഗങ്ങൾ ആണ് ഈ ഗാനത്തിന്റെ സവിശേഷത. വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം വളരെ എനെർജെറ്റിക്ക് ആയാണ് യുവാൻ ശങ്കർ രാജ ഒരുക്കിയിരിക്കുന്നത്. ടോവിനോ തോമസ് ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ഭീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോ ഗംഭീര പ്രശംസയാണ് നേടിയെടുക്കുന്നത് എന്ന് പറയാം. ബാലാജി മോഹൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ, കൃഷ്ണ കുലശേഖരൻ, വിദ്യ പ്രദീപ്, റോബോ ശങ്കർ, കല്ലൂരി വിനോദ് എന്നിവരും അഭിനയിച്ചിരിക്കുന്നു.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.