[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഹർത്താലിന് എതിരെ സലിം കുമാർ; മധുര രാജയുടെ ലൊക്കേഷനിൽ താരം എത്തിയത് സ്കൂട്ടറിൽ..!!

പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രം നേടിയ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം പ്രശസ്ത സംവിധായകൻ വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് മധുര രാജ. ഒൻപതു വർഷം മുൻപ് റിലീസ് ചെയത പോക്കിരി രാജ എന്ന മമ്മൂട്ടി നായകനായ തന്റെ അരങ്ങേറ്റ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ മറ്റൊരു കഥ പോലെയാണ് വൈശാഖ് മധുര രാജ ഒരുക്കുന്നത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ ഇപ്പോൾ  നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പ്രധാന താരങ്ങളിൽ ഒരാളായ സലിം കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്. ശബരിമല വിഷയവുമായി ബന്ധപെട്ടു  ഇന്ന് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഒരു സ്കൂട്ടറിൽ ആണ് സലിം കുമാർ മധുര രാജയുടെ ലൊക്കേഷനിലേക്ക് പോയത്. 

ഹർത്താൽ ദിനത്തിൽ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക് എന്ന് പറഞ്ഞു സലിം കുമാർ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച പോസ്റ്റ് ഇപ്പോൾ ആരാധകരുടെയും സിനിമാ പ്രേമികളുടെയും ശ്രദ്ധ നേടിയെടുത്തിരിക്കുകയാണ് . നെൽസൺ ഐപ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം വരുന്ന വിഷുവിനു കേരളത്തിലെ തീയേറ്ററുകളിൽ എത്തും. തമിഴ് നടൻ ജയ് ഒരു പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ തെലുങ്കു നടൻ ജഗപതി ബാബു ആണ് വില്ലൻ വേഷം ചെയ്യുന്നത്. പീറ്റർ ഹെയ്‌ൻ സംഘട്ടനം ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. യാത്ര, പേരന്പ്, പതിനെട്ടാം പടി, ഉണ്ട എന്നീ ചിത്രങ്ങൾ മധുര രാജക്കു മുൻപ് മമ്മൂട്ടിയുടേതായി ഈ വർഷം റിലീസ് ചെയ്യും.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.