അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുമായ് നാദിർഷ ഒന്നിക്കുന്നു. ആഷിക് ഉസ്മാന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ‘ഐ ആം എ ഡിസ്കോ ഡാൻസർ ‘ എന്നാണ് ടൈറ്റിൽ ഒരുക്കിയിരിക്കുന്നത്. ഫൺ എന്റെർടെയ്നറായ് ഒരുക്കുന്ന ചിത്രത്തിന് രാജേഷ് പറവൂരും, രാജേഷ് പനവള്ളിയും ചേർന്ന് തിരക്കഥ ഒരുക്കുന്നു. ചിത്രത്തിലെ മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
2019 ൽ മമ്മൂട്ടിയുടെതായ് ഒട്ടനവധി വമ്പൻ ചിത്രങ്ങൾ റിലിസിലായ് അണിയറയിൽ ഒരുങ്ങുന്നുണ്ട്.ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന 18 ആം പടി എന്ന ചിത്രത്തിന്റെ തിരക്കിലാണ് അദ്ധേഹം ഇപ്പോൾ.വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മധുര രാജ, അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ‘ഉണ്ട’എന്നീ ചിത്രങ്ങളാണ് ഉടൻ റിലിസിന് ഒരുങ്ങുന്ന മലയാള ചിത്രങ്ങൾ.
ഗ്രേറ്റ് ഫാദർ ,അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി ഹനീഫ് അദേനി എന്നിവർ ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ചിത്രികരണം ഉടൻ ആരംഭിക്കും. ചിത്രം സംവിധാനം ചെയ്യുന്നത് വിനോദ് വിജയനാണ്. പഞ്ചവർണ തത്ത എന്ന സിനിമയ്ക്ക് ശേഷം രമേഷ് പിഷാരഡി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വനും ഉടൻ ചിത്രികരണത്തിനൊരുങ്ങുന്ന ചിത്രമാണ്.2007 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗവും ഉടൻ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.
വൈ എസ് ആർ ബയോപിക്ക് ചിത്രം യാത്ര ഫെബ്രുവരി 8ന് റിലിസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആരാധകർ ഒരുപാട് ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രം പേരൻമ്പും ഫെബ്രുവരിയിൽ തന്നെ റിലിസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…
ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…
പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…
മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…
This website uses cookies.