[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അവര്‍ പ്ലാന്‍ ചെയ്ത കുഞ്ഞാലി മരക്കാർ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മള്‍ തുടങ്ങിയത് : മോഹൻലാൽ

മെഗാസ്റ്റാർ മമ്മൂട്ടിയുടെയും കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെയും കുഞ്ഞാലി മരയ്ക്കാർ പ്രഖ്യാപന വേള മുതൽ ഇരുതാരങ്ങളുടെയും ആരാധകർ ഉൾപ്പെടെ സിനിമാ ലോകം വളരെ ആവേശത്തിലായിരുന്നു.മോഹൻലാലിന്റെ മരയ്ക്കാർ ഒരു അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രികരണം പുരോഗമിക്കുകയാണ്.മമ്മൂട്ടി ചിത്രത്തിന്റെ ചിത്രികരണം ഉടനെ ഉണ്ടാവുമെന്നാണ്  സിനിമാലോകം പ്രതീക്ഷിക്കുന്നത്. എന്നാൽ ആ ചിത്രം ഉടൻ നടക്കാൻ സാധ്യതയില്ലെന്നു തോന്നിയതിനാലാണ് തങ്ങൾ കുഞ്ഞാലിമരയ്ക്കാരിന്റെ ചിത്രികരണവുമായ് മുന്നിലേയ്ക്ക് പോയതെന്നു ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.

സന്തോഷ് ശിവൻ മമ്മുട്ടി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയായ് കാത്തിരിക്കുമ്പോഴാണ് മോഹൻലാലിന്റെ ഇത്തരം ഒരു അഭിപ്രായം ഉണ്ടായത്. നാല് പതിറ്റാണ്ടുകളായ് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് പേരിലും യാതൊരു മത്സരബുദ്ധിയും ഇത് വരെ ഉണ്ടായിട്ടില്ലന്നും മമ്മൂട്ടിക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രം അദ്ധേഹവും തനിക്ക് ചെയ്യാൻ കഴിയുന്നത് താനും ചെയ്യുന്നുവെന്ന് അദ്ധേഹം പറഞ്ഞു.വളരെ കുറച്ച് പേർ മാത്രമുള്ള മലയാള സിനിമയിൽ എല്ലാവരും തമ്മിൽ നല്ല സൗഹൃദത്തിലാണെന്നും മോഹൻലാൽ കൂട്ടി ചേർത്തു.

ഏതാനം ദിവസങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മരയ്ക്കാറായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. മരയ്ക്കാരുടെ വേഷവിധാനത്തിൽ രൂപപ്പെട്ട ഇരുവരുടെയും ചിത്രങ്ങളെ ആരാധകർ സ്വാഗതം ചെയ്യുകയും ചെയ്തു. പ്രശസ്ത കലാസംവിധായകനായ മനു ജഗത്താണ് രണ്ട് ചിത്രങ്ങളും വരച്ചത്. ഇരുവരുടെയും സിനിമ മരയ്ക്കാർ നാലാമന്റെ കഥയാണ് പറയുന്നവെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്.

മോഹൻലാൽ – പ്രിയദർശൻ ഒരുക്കുന്ന കുഞ്ഞാലി മരയ്ക്കാർ ഹൈദ്രബാദ് റാമോജി ഫിലിം സിറ്റിയിൽ ചിത്രികരണം പുരോഗമിക്കുന്നു. മധു, സിദ്ധിഖ്, പ്രണവ് മോഹൻലാൽ, അർജുൻ സർജ, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം സംവിധായകൻ ഫാസിലും ചിത്രത്തിൽ അഭിനയിക്കുന്നു. തിരു ഛായാഗ്രഹണവും സാബു സിറിൾ കലാസംവിധാനവും നിർവ്വഹിക്കുന്നു. ആന്റെണി പെരുമ്പാവൂർ, സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.