[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ഒരാഴ്ച മുൻപേ മിഖായേൽ എത്തും; നിവിൻ പോളിക്കു നന്ദി പറഞ്ഞു അരുൺ ഗോപി..!

യുവ താരം നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ  ചിത്രമാണ് മിഖായേൽ. ഒരു ആക്ഷൻ ത്രില്ലെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് ആണ്. ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, സുദേവ് നായർ, കെ പി എ സി ലളിത എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഈ വരുന്ന ജനുവരി പതിനെട്ടിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് നിവിൻ പോളി ഫേസ്ബുക് പോസ്റ്റ് ഇട്ടതു. ആ തീരുമാനത്തിന് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നത് പ്രശസ്ത സംവിധായകനായ അരുൺ ഗോപി ആണ്. 

രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കി മലയാളത്തിൽ അരങ്ങേറിയ അരുൺ ഗോപിയുടെ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഈ മാസം റിലീസ് ചെയ്യാൻ പോവുകയാണ്. നായകനായ ആദ്യ ചിത്രത്തിലൂടെ തന്നെ നമ്മുക്ക് ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച പ്രണവ് മോഹൻലാൽ ആണ് ഈ ചിത്രത്തിലെ നായകൻ. നേരത്തെ തീരുമാനിച്ചിരുന്നത് പ്രകാരം നിവിൻ പോളിയുടെ മിഖായേലും പ്രണവ് മോഹൻലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടും ജനുവരി 25 നു റിലീസ് ചെയ്യാൻ ആയിരുന്നു പ്ലാൻ. എന്നാൽ മിഖായേൽ റിലീസ് തീയതി ഒരാഴ്ച മുൻപ് ആക്കിയതോടെ ക്ലാഷ് റിലീസ് ഒഴിവായി. രണ്ടു ചിത്രങ്ങൾക്കും അത് ഗുണകരമാവുകയും  ചെയ്യും. അതുകൊണ്ടാണ് അരുൺ ഗോപി നിവിൻ പോളിക്കു നന്ദി പറഞ്ഞു കൊണ്ട് ഫേസ്ബുക് കമന്റ് ഇട്ടതു. ടോമിച്ചൻ മുളകുപാടം ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിർമ്മിച്ചിരിക്കുന്നത്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.