[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നീയല്ലേ തുടങ്ങിയത്, ഇനി നീ തന്നെ തീർക്ക്; ദുരൂഹതയുടെ ചരടുകളഴിക്കാൻ മെഗാസ്റ്റാർ; റോഷാക്ക് ട്രൈലെർ കാണാം

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമായ റോഷാക്ക് പൂജ റിലീസായി പ്രേക്ഷകരുടെ മുന്നിൽ എത്താനൊരുങ്ങുകയാണ്. തന്റെ ഏറ്റവും പുതിയ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക്, മേക്കിങ് വീഡിയോ, പുതിയ പോസ്റ്ററുകൾ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇന്ന് എഴുപത്തിയൊന്നാം ജന്മദിനമാഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകളുമായി റോഷാക്കിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരെ ഞെട്ടിക്കാനുറച്ചു തന്നെയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. മിസ്റ്ററിയും സസ്‌പെൻസും ആക്ഷനും ഡ്രാമയുമെല്ലാം നിറഞ്ഞ റോഷാക്ക് ഇതുവരെ മലയാള സിനിമയിൽ ചർച്ച ചെയ്യാത്ത ഒരു പ്രമേയമാണ് അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ഈ ട്രൈലെർ തന്നത്. ലുക്ക് ആന്റണി എന്നാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് കിരൺ ദാസ്, സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദൻ എന്നിവരാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ടരങ്ങേറ്റം കുറിച്ചയാളാണ് റോഷാക്കിന്റെ സംവിധായകൻ നിസാം ബഷീർ. അതിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു ശൈലിയിലാണ് അദ്ദേഹം റോഷാക്ക് ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് സമീർ അബ്ദുളാണ്. ട്രെയ്ലറിൽ കണ്ട ദൃശ്യങ്ങളും സംഗീതവും ഡയലോഗുകളുമെല്ലാം വലിയ ആകാംഷയാണ് പ്രേക്ഷകരിൽ ജനിപ്പിച്ചിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.