[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മെഗാസ്റ്റാറിന് എഴുപത്തിയൊന്നാം പിറന്നാൾ; ആശംസകളേകി സിനിമാ ലോകം

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്നാണ് തന്റെ എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത്. ഇന്നലെ അർദ്ധരാത്രി മുതൽ മമ്മൂട്ടി ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. മമ്മൂട്ടിയുടെ വീടിനു മുന്നിലെത്തിയ ആരാധകർ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ആഘോഷിച്ചപ്പോൾ അവരെ അഭിവാദ്യം ചെയ്യാൻ മമ്മൂട്ടിയും പുറത്തു വന്നു. ആരാധകർക്കും സിനിമാ പ്രേമികൾക്കുമൊപ്പം മലയാള സിനിമാ ലോകവും തങ്ങളുടെ പ്രീയപ്പെട്ട മമ്മുക്കക്ക് ആശംസകൾ നൽകികൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. അതിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് മലയാളത്തിന്റെ മറ്റൊരു മെഗാതാരമായ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നൽകിയ ആശംസകളാണ്. വീഡിയോ പങ്കു വെച്ചാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. മലയാളത്തിലെ ഒട്ടേറെ താരങ്ങളും സംവിധായകരും മറ്റു സാങ്കേതിക പ്രവർത്തകരും, രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും മമ്മൂട്ടിക്ക് ആശംസകൾ നൽകി.

ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി, ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ആന്റോ ജോസഫ്, ദിലീപ്, മാത്യൂസ് തോമസ്, ആന്റണി പെരുമ്പാവൂർ, സണ്ണി വെയ്ൻ, അസ്‌കർ അലി, ഗോകുൽ സുരേഷ്, അമൽ നീരദ്, അനു സിതാര, മിയ, സുരേഷ് ഗോപി, മഞ്ജു വാര്യർ, അജയ് വാസുദേവ്, സൈജു കുറുപ്പ്, അജു വർഗീസ്, അബു സലിം, ബി ഉണ്ണികൃഷ്ണൻ, നിസാം ബഷീർ, ഷാജി കൈലാസ്, ഇന്ദ്രജിത് സുകുമാരൻ, അരുൺ ഗോപി, ജയസൂര്യ, തരുൺ മൂർത്തി, ബിജു മേനോൻ, രമേശ് പിഷാരടി, ടിനി ടോം, ഉണ്ണി മുകുന്ദൻ, ടി എൻ പ്രതാപൻ, ഡിജോ ജോസ് ആന്റണി, ഹണി റോസ്, നൈല ഉഷ, ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, ഹനീഫ് അദനി, ഗിന്നസ് പക്രു, മനോജ് കെ ജയൻ, പാരിസ് ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, നവ്യ നായർ, ബാദുഷ, വൈശാഖ്, ശിവദാ, ആന്റണി വർഗീസ്, ദിനേശ് പ്രഭാകർ, അനശ്വര രാജൻ, അഞ്ജലി അമീർ, മീനാക്ഷി എന്നിവരും ഒട്ടേറെ മറ്റു മലയാള സിനിമാ താരങ്ങളും അന്യ ഭാഷാ സിനിമാ താരങ്ങളും മമ്മൂട്ടിക്ക് ആശംസകൾ നൽകി.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.