[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അർദ്ധരാത്രിയിൽ മെഗാസ്റ്റാറിന് ആശംസകളുമായി വീടിനു മുന്നിൽ ആരവങ്ങളോടെ ആരാധകർ; വീഡിയോ കാണാം

മലയാളികളുടെ പ്രിയതാരമായ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലും പുറത്തും അദ്ദേഹത്തിന്റെ ആരാധകർ ആഘോഷിക്കുകയാണ്. എല്ലാതവണത്തേയും പോലെ തന്നെ ഈ തവണയും അദ്ദേഹത്തിന് ആശംസകൾ നേരിട്ടറിയിക്കാൻ കൊച്ചിയിലുള്ള അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർ തടിച്ചു കൂടി. മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആശംസകൾ അറിയിക്കാൻ തടിച്ചു കൂടിയ ആരാധകരുടെ വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. കേരളത്തിലെ വിവിധ മേഖലകളിലെ മമ്മൂട്ടി ഫാൻസ് അം​ഗങ്ങളാണ് തങ്ങളുടെ സ്വന്തം മമ്മുക്കക്ക് ആശംസകൾ അറിയിക്കാൻ കൊച്ചിയിലെത്തി ചേർന്നത്. കേക്ക് മുറിച്ചും ആശംസകൾ അറിയിച്ചും ആരാധകർ പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷമാകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. അതിനൊപ്പം അവർ പടക്കം പൊട്ടിക്കുന്നതും നമ്മുക്ക് കാണാൻ സാധിക്കും.

അവരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി വീടിനു പുറത്തു വരികയും തന്നെ കാണാൻ വന്നവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഏതായാലും ഏറെ ആവേശത്തോടെയാണ് ആരാധകർ മെഗാസ്‌റ്റാറിന്റെ ജന്മദിനം ആഘോഷിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഇനി മമ്മൂട്ടിയഭിനയിച്ചു വരാനുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്‍റെ റോഷാക്ക്, ബി ഉണ്ണികൃഷ്ണന്‍റെ ക്രിസ്റ്റഫര്‍, തെലുങ്ക് ചിത്രമായ ഏജന്റ്, എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിന്റെ ഭാഗമായ കടുഗന്നാവാ ഒരു യാത്രാകുറിപ്പ് എന്നിവയാണ് ഇനി പുറത്തു വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ. ആരാധകർക്കൊപ്പം തന്നെ മറ്റു സിനിമാ പ്രേമികളും സിനിമാ പ്രവർത്തകരും അദ്ദേഹത്തിന് ആശംസകൾ നൽകികൊണ്ട് മുന്നോട്ടു വരികയാണ്.

webdesk

Recent Posts

ടർബോ മോഡ് ഓൺ; നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു; ടർബോ ജോസ് വരുന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം…

3 days ago

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ നീക്കത്തിൽ പരാതിക്കാരന് തിരിച്ചടി. നടപടിക്ക് കോടതി സ്റ്റേ

"മഞ്ഞുമ്മൽ ബോയ്സ്" നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ…

3 days ago

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

1 week ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

1 week ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

1 week ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

1 week ago

This website uses cookies.