ഇപ്പോൾ ഇന്ത്യൻ സിനിമ ഒന്നടങ്കം ചർച്ച ചെയ്യുന്ന ചിത്രമാണ് കന്നഡയിൽ ഒരുങ്ങിയ കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ ജി എഫ് സീരിസ് നിർമ്മിച്ച ഹോംബാലെ ഫിലിംസാണ്. പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ ഗംഭീരം എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിന് മറ്റു ഭാഷകളിലും വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഇതിന്റെ മലയാളം പതിപ്പും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജ് സുകുമാരനാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ റിലീസ് ചെയ്യാൻ പോകുന്നത്. ഒക്ടോബർ ഇരുപതിന് ഈ ചിത്രം കേരളത്തിലെ പ്രേക്ഷകരുടെ മുന്നിലെത്തും. ഹോംബാലെ ഫിലിംസ് നിർമ്മിച്ച കെ ജി എഫ് 2 എന്ന ചിത്രവും കേരളത്തിൽ വിതരണം ചെയ്തത് പൃഥ്വിരാജ് സുകുമാരനായിരുന്നു.
ഇപ്പോൾ കാന്താരയുടെ മലയാളം പതിപ്പിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമായ ഈ ചിത്രത്തിന്‍റെ കഥ കന്നഡ മിത്തുകളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഈ ചിത്രം കണ്ട പൃഥ്വിരാജ്, ഇതിന്റെ തീയേറ്റർ അനുഭവം പ്രേക്ഷകർ നഷ്ടപ്പെടുത്തരുത് എന്നും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതിനോടകം 75 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.