[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ജൂനിയർ അഡ്വക്കേറ്റ് മുകുന്ദനുണ്ണിക്ക് സീനിയർ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ ഫോൺ കാൾ; വൈറലായി വീഡിയോ

മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമായ വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്. വിനീത് വീട്ടുതടങ്കലിൽ എന്ന മട്ടിൽ പത്രവാർത്തയുടെ രൂപത്തിൽ പുറത്തിറക്കിയ ഈ ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് പോസ്റ്ററും, അതിന് ശേഷം രണ്ട് തലയും ആറ് കൈകളുമായി നിൽക്കുന്ന വിനീതിന്റെ ചിത്രമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകനും വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രസകരമായ മറ്റൊരു പ്രമോഷൻ വീഡിയോ കൂടി വിനീത് ശ്രീനിവാസൻ റിലീസ് ചെയ്തിരിക്കുകയാണ്. സൂപ്പർ ഹിറ്റ് ലാൽ ജോസ് ചിത്രമായ മീശ മാധവനിലെ സലിം കുമാറിന്റെ ജനപ്രിയ കഥാപാത്രമാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണി. ആ മുകുന്ദനുണ്ണിക്ക് ഈ ചിത്രവുമായുള്ള ബന്ധം എന്താണെന്നു പ്രേക്ഷകർ ആദ്യം മുതൽ തന്നെ ചോദിക്കുണ്ടായിരുന്നു.

ഇപ്പോഴിതാ വിനീത് ശ്രീനിവാസന്റെ ജൂനിയർ അഡ്വക്കേറ്റ് മുകുന്ദനുണ്ണിക്ക്, സലിം കുമാറിന്റെ സീനിയർ അഡ്വക്കേറ്റ് മുകുന്ദനുണ്ണി ചെയ്ത ഒരു രസകരമായ ഫോൺ കാൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ ഇവർ തമ്മിലുള്ള സംഭാഷണം അതീവ രസകരമാണ്. അത്കൊണ്ട് തന്നെ വലിയ രീതിയിലാണ് ഈ ഫോൺ കാൾ വീഡിയോ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. നവംബർ പതിനൊന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ദീപാവലിക്ക് പുറത്ത് വരും. സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിശ്വജിത്ത് ഒടുക്കത്തിലും എഡിറ്റ് ചെയ്തിരിക്കുന്നത് നിധിൻരാജ് ആരോളും അഭിനവ് സുന്ദർ നായകുമാണ്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 hour ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.