ലോക പ്രശസ്ത സാഹിത്യകാരികളിൽ ഒരാളായ മായാ ഏയ്ഞ്ചലുവിനു ട്രിബ്യുട് ഒരുക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മലയാളത്തിലെ പ്രശസ്ത നടിമാരിലൊരാളായ റിമ കല്ലിങ്കൽ. മികച്ച നർത്തകി കൂടിയായ റിമ ഒരു ഗംഭീര നൃത്തം ഒരുക്കിക്കൊണ്ടാണ് മായാ ഏയ്ഞ്ചലുവിനു ആദരമർപ്പിക്കുന്നത്. ഈ എഴുത്തുകാരിയുടെ വാക്കുകൾക്ക് സംഗീതം പകർന്നു കൊണ്ട് റിമ കാഴ്ചവെച്ച നൃത്ത ചുവടുകൾ ഇപ്പോൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. റൈസ് എന്നാണ് ഈ നൃത്ത വീഡിയോക്ക് റിമ കല്ലിങ്കൽ നൽകിയിരിക്കുന്ന പേര്. തന്റെ മാമാങ്കം ഡാൻസ് അക്കാഡമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ നൃത്ത വീഡിയോ റിമ പുറത്തു വിട്ടിരിക്കുന്നത്. കടൽ തീരത്തും പാറക്കെട്ടുകൾക്കു മുകളിലും തീയേറ്ററിലും വ്യത്യസ്ത വസ്ത്രങ്ങളിൽ നൃത്തം ചെയ്യുന്ന റിമ കല്ലിങ്കലിനെ ഈ വിഡീയോയിൽ നമുക്ക് കാണാം.
റിമ കല്ലിങ്കൽ തന്നെയാണ് ഈ നൃത്ത ശില്പത്തിന്റെ ആശയം ഒരുക്കിയിരിക്കുന്നത്. പ്രതീഷ് രാമദാസ് നൃത്ത ചുവടുകൾ ഒരുക്കി സംവിധാനം ചെയ്ത ഈ വീഡിയോക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് ജീസ് ജോൺ ആണ്. സുഹൈൽ ബക്കർ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന മായാ ഏയ്ഞ്ചലുവിന്റെ വാക്കുകൾക്ക് സംഗീതം പകർന്നിരിക്കുന്നത് ലാമി ആണ്. നസ്‌നിൻ അബുദുള്ള ഒരുക്കിയ വസ്ത്രങ്ങളാണ് റിമ കല്ലിങ്കൽ ഈ വീഡിയോയിൽ അണിഞ്ഞിരിക്കുന്നത്. ആൻഡ് സ്റ്റിൽ ഐ റൈസ് എന്ന മായാ ഏയ്ഞ്ചലുവിന്റെ രചന ഉപയോഗിച്ചാണ് ഈ സംഗീതം ശിൽപം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യ കൂടിയായ റിമ കല്ലിങ്കൽ സിനിമാ നിർമ്മാതാവ് കൂടിയാണ്. വളരെ സെലെക്ടിവ് ആയി മികച്ച ചിത്രങ്ങളുടെ ഭാഗമാകുന്ന നടിയെന്ന നിലയിലും റിമ കല്ലിങ്കൽ ശ്രദ്ധ നേടിയെടുക്കുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.