[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഏറ്റവും കൂടുതൽ വെറുക്കുന്നത് ആരെ; മനസ്സ് തുറന്നു മമ്മൂട്ടി..!

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വ്യക്തി ജീവിതത്തിൽ വളരെയേറെ ശുദ്ധി പുലർത്തുന്ന ഒരാളാണ്. പല ദുശീലങ്ങളും വർഷങ്ങൾക്കു മുൻപേ ഉപേക്ഷിച്ച അദ്ദേഹം ശരീര- സൗന്ദര്യ സംരക്ഷണത്തിനൊപ്പം തന്നെ ജീവിത രീതിയിലും ആ സംശുദ്ധി പുലർത്താൻ ശ്രമിക്കുന്ന വ്യക്തി കൂടിയാണ്. എങ്കിലും ജീവിതത്തിൽ എന്തെങ്കിലും ദൗർബല്യങ്ങൾ ഉണ്ടോ എന്നും ഏറ്റവും കൂടുതൽ വെറുക്കുന്നത് ആരെ എന്നുമുള്ള എന്നുള്ള ചോദ്യങ്ങൾക്കു അദ്ദേഹം പറയുന്ന മറുപടി ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. താൻ വിവാദങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ആളല്ല എന്നും അതിൽ ചെന്ന് പെടാതിരിക്കാൻ മാക്സിമം ശ്രമിക്കുന്ന ആളാണെന്നും മമ്മൂട്ടി പറയുന്നു. തന്റെ പരമമായ ലക്‌ഷ്യം മികച്ച നടനാവുക എന്നതാണെന്നും അതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോയത് കൊണ്ട് സിനിമയിലെ വിവാദങ്ങളിൽ ചെന്ന് പെടേണ്ടി വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സിനിമാ ലോകവുമായി ബന്ധപ്പെട്ട ഗോസിപ്പ് കോളങ്ങളിലോ അല്ലെങ്കിൽ പ്രലോഭനം ഉണ്ടാക്കുന്നു എന്ന് പറയപ്പെടുന്ന വഴികളിലോ താൻ സഞ്ചരിക്കാൻ ശ്രമിച്ചിട്ടില്ല എന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു.

ഇതൊക്കെ സിനിമയിൽ മാത്രമല്ല, എല്ലാ രംഗത്തുമുണ്ടെന്നതും അദ്ദേഹം എടുത്തു പറയുന്നു. പല മോശമായ സാഹചര്യങ്ങളും നമ്മൾ തന്നെ സൃഷ്ടിക്കുന്നത് ആണെന്നും മമ്മൂട്ടി പറഞ്ഞു. താൻ മദ്യം രുചിച്ചു നോക്കാത്ത ആളൊന്നുമല്ലെങ്കിലും ഒരു കടുത്ത മദ്യപാനി അല്ലായെന്നും അതുപോലെ, തന്റെ ഏറ്റവും വലിയ ദൗർബല്യം സിനിമാഭിനയം തന്നെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ഏറ്റവും കൂടുതൽ വെറുക്കുന്നതും തന്നെതന്നെയാണ് എന്നും കൂടി മമ്മൂട്ടി കൂട്ടിച്ചേർക്കുന്നു. തനിക്കു സാധിക്കാത്ത കാര്യം മറ്റൊരാൾ ചെയ്യുന്നത് കാണുമ്പോൾ അതെനിക്ക് പറ്റുന്നില്ലല്ലോ എന്നോർത്താണ് സ്വയം വെറുപ്പ് തോന്നാറ് എന്നാണ് അദ്ദേഹം പറയുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.