[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ലോക പ്രശസ്ത എഴുത്തുകാരിയുടെ വാക്കുകൾക്ക് നൃത്തശിലാപമൊരുക്കി റിമ കല്ലിങ്കൽ; വീഡിയോ കാണാം..!

ലോക പ്രശസ്ത സാഹിത്യകാരികളിൽ ഒരാളായ മായാ ഏയ്ഞ്ചലുവിനു ട്രിബ്യുട് ഒരുക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മലയാളത്തിലെ പ്രശസ്ത നടിമാരിലൊരാളായ റിമ കല്ലിങ്കൽ. മികച്ച നർത്തകി കൂടിയായ റിമ ഒരു ഗംഭീര നൃത്തം ഒരുക്കിക്കൊണ്ടാണ് മായാ ഏയ്ഞ്ചലുവിനു ആദരമർപ്പിക്കുന്നത്. ഈ എഴുത്തുകാരിയുടെ വാക്കുകൾക്ക് സംഗീതം പകർന്നു കൊണ്ട് റിമ കാഴ്ചവെച്ച നൃത്ത ചുവടുകൾ ഇപ്പോൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. റൈസ് എന്നാണ് ഈ നൃത്ത വീഡിയോക്ക് റിമ കല്ലിങ്കൽ നൽകിയിരിക്കുന്ന പേര്. തന്റെ മാമാങ്കം ഡാൻസ് അക്കാഡമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ നൃത്ത വീഡിയോ റിമ പുറത്തു വിട്ടിരിക്കുന്നത്. കടൽ തീരത്തും പാറക്കെട്ടുകൾക്കു മുകളിലും തീയേറ്ററിലും വ്യത്യസ്ത വസ്ത്രങ്ങളിൽ നൃത്തം ചെയ്യുന്ന റിമ കല്ലിങ്കലിനെ ഈ വിഡീയോയിൽ നമുക്ക് കാണാം.

റിമ കല്ലിങ്കൽ തന്നെയാണ് ഈ നൃത്ത ശില്പത്തിന്റെ ആശയം ഒരുക്കിയിരിക്കുന്നത്. പ്രതീഷ് രാമദാസ് നൃത്ത ചുവടുകൾ ഒരുക്കി സംവിധാനം ചെയ്ത ഈ വീഡിയോക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് ജീസ് ജോൺ ആണ്. സുഹൈൽ ബക്കർ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന മായാ ഏയ്ഞ്ചലുവിന്റെ വാക്കുകൾക്ക് സംഗീതം പകർന്നിരിക്കുന്നത് ലാമി ആണ്. നസ്‌നിൻ അബുദുള്ള ഒരുക്കിയ വസ്ത്രങ്ങളാണ് റിമ കല്ലിങ്കൽ ഈ വീഡിയോയിൽ അണിഞ്ഞിരിക്കുന്നത്. ആൻഡ് സ്റ്റിൽ ഐ റൈസ് എന്ന മായാ ഏയ്ഞ്ചലുവിന്റെ രചന ഉപയോഗിച്ചാണ് ഈ സംഗീതം ശിൽപം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യ കൂടിയായ റിമ കല്ലിങ്കൽ സിനിമാ നിർമ്മാതാവ് കൂടിയാണ്. വളരെ സെലെക്ടിവ് ആയി മികച്ച ചിത്രങ്ങളുടെ ഭാഗമാകുന്ന നടിയെന്ന നിലയിലും റിമ കല്ലിങ്കൽ ശ്രദ്ധ നേടിയെടുക്കുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.