മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി ഒരുക്കിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ രചിച്ചത് ലിജോയും തിരക്കഥ രചിച്ചത് എസ് ഹരീഷുമാണ്. ജനുവരി പത്തൊന്പതിന് ഈ ചിത്രത്തിന്റെ മലയാളം പതിപ്പും, ജനുവരി ഇരുപത്തിയാറിന് ഇതിന്റെ തമിഴ് പതിപ്പും പ്രേക്ഷകരുടെ മുന്നിലെത്തി. പ്രേക്ഷകരും നിരൂപകരും കയ്യടിയോടെ സ്വീകരിച്ച ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്, ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ മേക്കിങ് നിലവാരവും മമ്മൂട്ടി എന്ന നടന്റെ അഭിനയത്തികവുമാണ്. ഇപ്പോഴിതാ അത് രണ്ടും നമ്മുക്ക് കാണിച്ചു തരുന്ന ഈ ചിത്രത്തിലെ ഒരു രംഗത്തിന്റെ മേക്കിങ് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം സുന്ദരമെന്ന തമിഴനായി പെരുമാറിക്കൊണ്ടിരിക്കെ, താൻ സുന്ദരമല്ലെന്ന് അയാൾ തിരിച്ചറിയുന്ന രംഗത്തിന്റെ മേക്കിങ് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
മമ്മൂട്ടിയുടെ പ്രകടന മികവും, അതുപോലെ മമ്മൂട്ടി എന്ന മഹാനടനിൽ നിന്ന് ആ റിയാക്ഷനുകൾ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ എങ്ങനെയാണ് പുറത്ത് കൊണ്ട് വരുന്നത് എന്നും ഈ മേക്കിങ് വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ എന്നിവരും അഭിനയിച്ചിട്ടുണ്ട്. തേനി ഈശ്വർ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ദീപു ജോസഫ് ആണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.