ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ പത്താൻ ഇപ്പോൾ കളക്ഷൻ റെക്കോർഡുകൾ കടപുഴക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനാണ് പത്താൻ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ആദ്യ അഞ്ച് ദിവസം പിന്നിടുമ്പോൾ 550 കോടിയോളമാണ് പത്താൻ നേടിയ കളക്ഷൻ എന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ പുതിയ റെക്കോർഡുകൾ ഇട്ട് കൊണ്ടാണ് ഇപ്പോൾ പത്താൻ കുതിക്കുന്നത്. 300 കോടിക്ക് മുകളിൽ ഗ്രോസ് ഇന്ത്യയിൽ നിന്ന് മാത്രം നേടിയ പത്താൻ വിദേശ മാർക്കറ്റിൽ നിന്നും 200 കോടിക്ക് മുകളിലും നേടിക്കഴിഞ്ഞു എന്നാണ് വിവരം. 280 കോടിക്ക് മുകളിൽ നെറ്റ് ഗ്രോസ് ആണ് ഈ ചിത്രം ഇന്ത്യയിൽ നിന്നും ഇതിനോടകം നേടിയത്.
അമേരിക്ക, ഗൾഫ്, യുകെ തുടങ്ങിയ രാജ്യങ്ങളിലും റെക്കോർഡ് കളക്ഷനാണ് പത്താൻ നേടുന്നത്. വാർ എന്ന സൂപ്പർ മെഗാഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷറോഫ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ ചിത്രത്തിലൂടെ ബോളിവുഡിലെ സ്പൈ യൂണിവേഴ്‌സ് ആരംഭിച്ചിരിക്കുകയാണ്. യാഷ് രാജ് ഫിലിംസിന്റെ 50 ആം ചിത്രമാണ് പത്താൻ. ദീപിക പദുക്കോൺ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ സൂപ്പർ താരം ജോൺ എബ്രഹാം വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നു. അത് കൂടാതെ, തന്റെ സൂപ്പർഹിറ്റ് സ്പൈ കഥാപാത്രമായ ടൈഗർ ആയി മെഗാസ്റ്റാർ സൽമാൻ ഖാൻ ഈ ചിത്രത്തിൽ അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്.
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
This website uses cookies.