ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള റാപ്പ് സോങ് പട്ടികയിലേക്ക് മറ്റൊരു തകർപ്പൻ റാപ്പ് ഗാനം കൂടി. സമൂഹ മാധ്യമങ്ങളിൽ വെെറലായി ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ’ചാക്ക്’. മലയാളി ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിൻ സംഗീതം പകർന്ന ഗാനമാണ് ‘ചാക്ക്’. ഗാനത്തിന്റെ ബീറ്റ്സും വരികളും ആരാധകർ ഏറ്റെടുത്തതോടെയാണ് ഗാനം സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നത്. സോണി മ്യൂസിക്ക് സൗത്ത്’ന്റ യുട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തു വിട്ടത്. 10 മില്യൺ വ്യൂസിനു മുകളിൽ വന്ന മാർക്കോ ബ്ലഡ്, ആയിരം ഔറ എന്നീ ട്രെൻഡിങ് റാപ്പ് ഗാനങ്ങൾക്ക് ശേഷം വൈറലാകുന്ന മറ്റൊരു റാപ്പ് സോങാണ് ‘ചാക്ക്’.
എഫി, ഫാസിൻ റഷീദ്(ജോക്കർ) എന്നിവർ വരികൾ ഒരുക്കി ആലപിച്ച ഗാനം യൂത്തിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട് കഴിഞ്ഞു. മലയാളത്തിൽ അധികം ഇൻഡിപെൻഡന്റ് സോളോ മ്യൂസിക് വന്നിട്ടില്ലാത്തതിനാൽ ചാക്കിന് വൻ വരവേൽപ്പാണ് സംഗീതപ്രേമികൾ നൽകിയിരിക്കുന്നത്. ഗാനത്തിന്റെ നിർമ്മാതാവും അശ്വിനാണ്. മിക്സ് & മാസ്റ്ററിങ്: സ്‍യുശീലൻ, ലിറിക്ക് വിഡിയോ: കോസ്‌മിക്ക് സ്റ്റുഡിയോസ്, റെക്കോർഡിങ് സ്റ്റുഡിയോ: ആഡംസ് മിക്സ്ലാബ്, മാർക്കറ്റിങ്- വിപിൻ കുമാർ, പ്രൊജക്റ്റ് കോർഡിനേറ്റർ: സലിം, റെക്കോർഡിങ് എഞ്ചിനീയർ: അമാനി KL10 എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.