ബോളിവുഡ് താരം രൺവീർ സിങ്ങിന് നേരിടേണ്ടി വന്ന ഒരു സാഹചര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബംഗളൂരുവിൽ നടന്ന സൈമ ഫിലിം അവാർഡ്സിന്റെ 2022- ആം പതിപ്പിൽ അപ്രതീക്ഷിതമായി കടന്നു വന്ന രൺവീർ സിങ് ഏവരേയും ഞെട്ടിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ബോളിവുഡ് സൂപ്പർതാരത്തെ കണ്ട ആരാധകർ അദ്ദേഹത്തെ പൊതിഞ്ഞു. താരത്തോടൊപ്പം സെൽഫി എടുക്കാൻ ആരാധകർ തമ്മിൽ മത്സരിക്കുന്നതിനിടയിൽ, രൺവീർ സിംഗിനെ സംരക്ഷിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ബോഡി ഗാർഡിന്റെ തന്നെ കൈ രൺവീറിന്റെ കവിളത്തു പതിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എന്നാൽ കവിളത്ത് അടി കിട്ടിയിട്ടും, ശാന്തനായി തന്നെയാണ് രൺവീർ സിങ് തനിക്ക് ചുറ്റുമുണ്ടായിരുന്നവരോട് പ്രതികരിച്ചതെന്നതും ശ്രദ്ധേയമായി.
ഈ കഴിഞ്ഞ ശനിയാഴ്ത നടന്ന സൈമ അവാർഡ്സിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ ഹിന്ദി സിനിമാ താരമായാണ് രൺവീർ സിംഗിനെ തിരഞ്ഞെടുത്തത്. പതിവ് പോലെ തന്നെ അവാർഡ് ഷോയിൽ ഏറ്റവും ശ്രദ്ധ നേടുന്ന സെലിബ്രിറ്റിയായി ഒരിക്കൽ കൂടി മാറിയ രൺവീർ സിങ്, തനിക്ക് ലഭിച്ച സൈമ അവാർഡുമായുള്ള ചിത്രവും തെന്നിന്ത്യൻ താരങ്ങളായ കമൽ ഹസനും യാഷിനും അല്ലു അർജുനുമൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരുന്നു. തെന്നിന്ത്യയിലെ ഏറ്റവും പോപ്പുലറായ അവാര്ഡുകളിലൊന്നാണ് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ്. തെന്നിന്ത്യൻ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കാറുള്ള ആളാണ് താനെന്നും കഴിഞ്ഞ വർഷം കണ്ടതിൽ തനിക് ഏറ്റവുമിഷ്ടപെട്ട ഒരു തെന്നിന്ത്യൻ ചിത്രം വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററാണെന്നും മറ്റൊരു അവാർഡ് ദാന ചടങ്ങിൽ വെച്ച് രൺവീർ സിങ് വെളിപ്പെടുത്തിയിരുന്നു.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.