തമിഴകത്തിന്റെ ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വാരിസിലെ ആദ്യ ഗാനത്തിന്റെ പ്രോമോ വീഡിയോ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. രെഞ്ജിതമേ രെഞ്ജിതമേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് വിവേകും ഈ ഗാനം ആലപിച്ചിരിക്കുന്നത് ദളപതി വിജയ്, എം എം മാനസി എന്നിവരും ചേർന്നാണ്. എസ് തമൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികാ വേഷം ചെയ്യുന്നത്. ഈ ഗാനം മുഴുവനായി നവംബർ അഞ്ചിനാണ് റിലീസ് ചെയ്യുക. ഇപ്പോൾ വന്ന ഈ പ്രോമോ വീഡിയോയുടെ ഹൈലൈറ്റ് പതിവ് പോലെ ദളപതി വിജയ്‌യുടെ കിടിലൻ നൃത്ത ചുവടുകൾ തന്നെയാണ്. അതിനോടൊപ്പം വിജയ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നതെന്നതും ആരാധകർക്ക് ആവേശം പകരുന്നുണ്ട്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ, ഏതാനും ലൊക്കേഷൻ സെൽഫികൾ എന്നിവയും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാണ്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന വാരിസ് വംശി പൈഡിപ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോൾ അവസാന ഘട്ട ഷൂട്ടിങ്ങിൽ ഉള്ള ഈ ചിത്രം ഈ വരുന്ന ജനുവരിയിൽ പൊങ്കൽ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും വേഷമിടുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനിയും എഡിറ്റ് ചെയ്യുന്നത് പ്രവീൺ കെ എല്ലുമാണ്. ഇതിലെ ദളപതിയുടെ കഥാപാത്രത്തിന്റെ പേര് വിജയ് രാജേന്ദ്രന്‍ എന്നായിരിക്കുമെന്നും, ഇതിൽ അദ്ദേഹം ഒരു ആപ്പ് ഡെവലപ്പര്‍ ആയിട്ടാവും അഭിനയിക്കുകയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.