ഒരുപാട് റിയാലിറ്റി ഷോകളിലും അവാർഡ് നൈറ്റുകളിലും അവതാരികയായി പ്രേക്ഷക മനസ്സ് കീഴടക്കിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. സാമൂഹിക പ്രസക്തി നിറഞ്ഞ വിഷയങ്ങളിൽ തന്റെതായ നിലപാടുകൾ അറിയിക്കുന്ന കാര്യത്തിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന താരം കൂടിയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രജനി ഹരിദാസ് ഏറെ പ്രശസ്തി നേടിയത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ്, അമൃത ടി വി ഫിലിം അവാർഡ്‌സ്, ഏഷ്യാവിഷൻ അവാർഡ്‌സ്, ഫ്‌ളവേഴ്‌സ് ടി വി അവാർഡ്‌സ്, ജയ്‌ഹിന്ദ് ഫിലിം അവാർഡ്‌സ്, സൈമ ഫിലിം അവാർഡ്സ് തുടങ്ങി നിരവധി അവാർഡ് നൈറ്റുകൾക്കും രഞ്ജിനി അവതാരികയായിട്ടുണ്ട്. യാത്രകളും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന രഞ്ജിനി ഹരിദാസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന വിഡിയോയാണ് ശ്രദ്ധ നേടുന്നത്.
വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടുന്ന രഞ്ജിനി ഹരിദാസിനെ വിഡിയോയിൽ കാണാൻ സാധിക്കും. യാതൊരുവിധ പേടിയുമില്ലാതെ വളരെ അനായാസമായാണ് താരം ചാടുന്നത്. ഇത്രെയും ഉയരത്തിൽ നിന്ന് ധൈര്യപൂർവ്വം ചാടുന്ന രഞ്ജിനിയെ അഭിനന്ദിച്ചും ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം സാഹസികതകൾ വളരെയധികം മിസ് ചെയ്യുന്നു എന്നാണ് രജനി ഹരിദാസ് കുറിച്ചിരിക്കുന്നത്. മോഹൻലാൽ അവതാരകനായി കേരളക്കരയിൽ ഏറെ ശ്രദ്ധ നേടിയ ബിഗ് ബോസിലെ മത്സരാർത്ഥി കൂടിയായിരുന്നു രഞ്ജിനി ഹരിദാസ്. മലയാളത്തിൽ ഒരുപാട് ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. എൻട്രി, ഒറ്റ ഒരുത്തിയും ശരിയല്ല, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഫെമിന മിസ് കേരള 2000 ത്തിലെ വിജയി കൂടിയാണ് രഞ്ജിനി ഹരിദാസ്.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റർ പുറത്ത്. ഡോക്ടർ ശൈലേഷ്…
രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'രുധിരം' എന്ന സർവൈവൽ റിവഞ്ച് ത്രില്ലർ മികച്ച പ്രേക്ഷക…
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.കെ…
ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ' അഥവാ, 'ഭയം ഭക്തി ബഹുമാനം'. ധനഞ്ജയ് ശങ്കർ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഹിന്ദി പതിപ്പ് ബ്ലോക്ക്ബസ്റ്റർ ആയി പ്രദർശനം തുടരുമ്പോൾ, ഇന്ന് മുതൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും…
This website uses cookies.