[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

100 കോടി കളക്ഷൻ നേടുന്ന ഒരു ബിഗ് ബജറ്റ് മലയാള ചിത്രത്തിന് ലഭിക്കുന്ന ലാഭം ഇങ്ങനെ; കണക്കുകൾ വെളിപ്പെടുത്തി നിർമ്മാതാവ് ജി സുരേഷ് കുമാർ..!

മലയാള സിനിമയിൽ കോടി ക്ലബുകൾ ആരംഭിച്ചത് 2013 ഇൽ മോഹൻലാൽ ചിത്രമായ ദൃശ്യം അമ്പതു കോടി എന്ന മാന്ത്രിക സംഖ്യയിൽ തൊട്ടതു കൂടിയാണ്. ആദ്യമായി അമ്പതു കോടി കളക്ഷൻ നേടുന്ന മലയാള ചിത്രമായ ദൃശ്യം ഏകദേശം എഴുപതു കോടിയുടെ അടുത്താണ് ആഗോള കളക്ഷനായി നേടിയെടുത്തത്. അതിനു ശേഷം പ്രേമം, ടൂ കൺഡ്രീസ്, എന്ന് നിന്റെ മൊയ്‌ദീൻ, ഒപ്പം എന്നീ ചിത്രങ്ങൾ അമ്പതു കോടി പിന്നിട്ടപ്പോൾ മോഹൻലാൽ നായകനായ പുലിമുരുകൻ നൂറു കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമായി. ശേഷം കായംകുളം കൊച്ചുണ്ണി, ഒടിയൻ, ഞാൻ പ്രകാശൻ തുടങ്ങിയ ചിത്രങ്ങൾ അമ്പതു കോടി ക്ലബിലും മോഹൻലാൽ ചിത്രമായ ലൂസിഫർ രണ്ടാമത് നൂറു കോടി ക്ലബിലെത്തുന്ന ചിത്രവുമായി മാറി. എന്നാൽ നൂറു കോടി ക്ലബിലെത്തുന്ന ഒരു ബിഗ് ബജറ്റ് മലയാള ചിത്രത്തിന് എത്രമാത്രം ലാഭം ലഭിക്കും എന്ന കണക്കു പുറത്തു വിട്ടു മുന്നോട്ടു വന്നിരിക്കുകയാണ് പ്രമുഖ നിർമ്മാതാവായ ജി സുരേഷ് കുമാർ. നൂറു കോടി രൂപ ഗ്രോസ് നേടുന്ന ഒരു ചിത്രത്തിന്റെ ഗ്രോസിൽ നിന്ന് ശരാശരി നോക്കിയാൽ 25 % നികുതിയായി പോകും.

പിന്നെ ബാക്കിയുള്ള 75 കോടിയാണ് നെറ്റ് ഗ്രോസ്. അതിന്റെ അമ്പതു ശതമാനം തീയേറ്ററുകാർക്കു പോകും. ബാക്കിയുള്ള അമ്പതു ശതമാനമായ 37 – 38 കോടി രൂപയാണ് നിർമ്മാതാവിന് ലഭിക്കുക എന്നും ചിത്രത്തിന്റെ ബഡ്ജറ്റ് കൂടുന്നതിന് അനുസരിച്ചു ലാഭം കുറയുമെന്നും സുരേഷ് കുമാർ പറയുന്നു. എന്നാൽ ഈ സത്യം മനസ്സിലാക്കാതെ വിദേശത്തു നിന്നൊക്കെ ഈ കോടി ക്ലബുകളിൽ ആകൃഷ്ടരായി എത്തുന്ന ചില നിർമ്മാതാക്കൾ വലിയ തുക മുടക്കി നഷ്ടത്തിൽ ചാടുന്നുണ്ട് എന്നും അതുപോലെ പലരിൽ നിന്നായി പണം പിരിച്ചു സിനിമ ചെയ്തു കെണിയിൽ ചാടുകയും പെടുകയും ചെയുന്ന ആളുകൾ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.