ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടിമാരിലൊരാളാണ് രമ്യ കൃഷ്ണൻ. ഒരുകാലത്തു തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികാ താരമായി തിളങ്ങിയ രമ്യ കൃഷ്ണൻ, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലൊക്കെ അഭിനയിച്ചു ശ്രദ്ധ നേടിയ താരമാണ്. അതിനു ശേഷം സഹനടിയായും സ്വഭാവ നടിയായും അമ്മ വേഷങ്ങളിലും ശ്കതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കയ്യടി നേടിയ ഈ താരത്തിന്റെ ലെവൽ മാറ്റിയത് എസ് എസ് രാജമൗലി ഒരുക്കിയ ബാഹുബലി സീരീസിലെ ശിവഗാമി എന്ന രാജ്ഞിയുടെ വേഷമാണ്. അതിനു ശേഷം ഒട്ടേറെ വമ്പൻ ചിത്രങ്ങളിലെ വമ്പൻ കഥാപാത്രങ്ങളാണ് ഈ നടിയെ തേടിയെത്തിയത്. അൻപത്തിയൊന്നാം വയസ്സിലും തന്റെ ശരീര സൗന്ദര്യവും സ്റ്റൈലും ഫാഷൻ സെൻസും കാത്തു സൂക്ഷിക്കുന്ന നടി കൂടിയാണ് രമ്യ കൃഷ്ണൻ.
https://youtube.com/shorts/XGSauj8W55E
ഇപ്പോഴിതാ സാരിയിൽ ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുന്ന രമ്യ കൃഷ്ണന്റെ ഒരു പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. നേർത്ത തുണികൊണ്ടുള്ള സാരിയുടുത്ത്, ആരാധകരെ ത്രസിപ്പിക്കുന്ന ഗ്ലാമറുമായാണ് ഈ വീഡിയോയിൽ രമ്യ കൃഷ്ണനെ കാണാൻ സാധിക്കുന്നത്. ഇപ്പോൾ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ജയിലർ എന്ന ചിത്രത്തിൽ നിർണ്ണായക വേഷം ചെയ്യന്ന രമ്യ കൃഷ്ണൻ അതിന്റെ ഷൂട്ടുമായി ബന്ധപെട്ടു ചെന്നൈയിലാണ്. സിനിമ കൂടാതെ ടെലിവിഷൻ ഷോകളിലും വെബ് സീരീസിലും പ്രത്യക്ഷപ്പെട്ട് കയ്യടി നേടിയിട്ടുള്ള താരമാണ് രമ്യ കൃഷ്ണൻ. ഏതായാലും ഈ പ്രായത്തിലും ആരാധകരെ തന്റെ അഭിനയ മികവ് കൊണ്ടും ഉടയാത്ത സൗന്ദര്യം കൊണ്ടും രോമാഞ്ചം കൊള്ളിച്ചു കൊണ്ടിരിക്കുകയാണീ നടി എന്ന് ഒട്ടും അതിശയോക്തിയില്ലാതെ തന്നെ പറയാം.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
This website uses cookies.