[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സഹോദരിമാർക്കൊപ്പം അഹാന കൃഷ്ണയുടെ സ്റ്റൈലിഷ് നൃത്തം; വൈറൽ വീഡിയോ കാണാം

നടൻ കൃഷ്ണ കുമാറിന്റെ മകളും മലയാള സിനിമയുടെ പുതു തലമുറയിലെ നായികയുമായ അഹാന കൃഷ്ണ, തന്റെ സഹോദരിമാരോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോകൾ നേരത്തേയും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഈ സഹോദരിമാരുടെ പുതിയ സ്റ്റൈലിഷ് ഡാൻസാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അഹാനയും മൂന്നു സഹോദരിമാരും ചേർന്ന് നൃത്തം ചെയ്യുന്നത് ജുഗ് ജുഗ് ജിയോ എന്ന ബോളിവുഡ് ചിത്രത്തിലെ രംഗ്‌സാരി എന്ന ഗാനത്തിനാണ്. സൂപ്പർ ഹിറ്റായി മാറിയ ഈ ഗാനം ആലപിച്ചത്‌ കനിഷ്‌ക് സേഥ്, കവിത സേഥ് എന്നിവരാണ്. ഇവർ തന്നെ സംഗീത സംവിധാനവും നിർവഹിച്ച ഈ ഗാനരംഗത്തിൽ വരുൺ ധവാൻ, കിയാരാ അദ്വാനി എന്നിവരാണ് ചുവടു വെക്കുന്നത്. ഏതായാലും ഈ ഗാനത്തിന് അതിമനോഹരമായി ചുവടുകൾ വെച്ച് കൊണ്ട് അഹാനയും സഹോദരിമാരും ഒരിക്കൽ കൂടി ഏവരുടെയും ശ്രദ്ധ നേടിക്കഴിഞ്ഞു.

നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഹാന, ടോവിനോ തോമസിന്റെ നായികയായി എത്തിയ ലൂക്ക എന്ന ചിത്രവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണയും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലൂടെയാണ് ഇഷാനി അരങ്ങേറ്റം കുറിച്ചത്. ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അഹാന സിനിമയിലെത്തിയത്. നാൻസി റാണി, ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന അടി എന്നിവയാണ് അഹാന നായികയായി ഇനി വരാനുള്ള മലയാള ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടിയുടെ ഗ്ലാമർ ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ദിയ കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരാണ് അഹാനയുടെ മറ്റു രണ്ടു സഹോദരിമാർ.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 day ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.