പ്രശസ്ത നടനും ടെലിവിഷൻ അവതാരകനും മിമിക്രി ആര്ടിസ്റ്റും സംവിധായകനുമായ രമേഷ് പിഷാരടിയെ നായകനാക്കി, നവാഗതനായ നിതിൻ ദേവീദാസ് ഒരുക്കിയ ചിത്രമാണ് നോ വേ ഔട്ട്. നാളെയാണ് ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തുക. ഒരു സർവൈവൽ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസറും ട്രെയ്ലറും ഇതിലെ ഒരു ഗാനവും നേരത്തെ പ്രേക്ഷകരുടെ മുന്നിലെത്തി മികച്ച പ്രതികരണമാണ് നേടിയെടുത്തത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ബിഹൈൻഡ് ദി സീൻ പങ്ക് വെച്ചിരിക്കുകയാണ് നായകൻ രമേശ് പിഷാരടി. ഇതിലെ ഒരു സുപ്രധാന രംഗത്തിൽ, തന്റെ കഥാപാത്രത്തിന്റെ ആത്മഹത്യ ശ്രമത്തിന്റെ വീഡിയോയാണ് അദ്ദേഹം പുറത്തു വിട്ടിരിക്കുന്നത്. താൻ ഒറിജിനലായിട്ട് തന്നെ ആ സീനിൽ തൂങ്ങിയെന്നും, പത്ത് സെക്കന്റുകളാണ് താൻ തൂങ്ങി കിടന്നതെന്നും വ്യക്തമാക്കിയാണ് അദ്ദേഹം ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
https://www.instagram.com/p/CckmLovpXYh/
റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. വർഗീസ് ഡേവിഡ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ ആർ മിഥുൻ ആണ്. കെ ആർ രാഹുൽ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി ആണ്. ഗിരീഷ് മേനോൻ കലാസംവിധാനവും സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും നിർവഹിച്ച നോ വേ ഔട്ടിനു ചമയം നിർവഹിച്ചത് അമൽ ചന്ദ്രനും ആക്ഷൻ സംവിധാനം നിർവഹിച്ചത് മാഫിയ ശശിയുമാണ്. ശാന്തി മാസ്റ്റർ നൃത്ത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻസ് കറുപ്പ്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.