[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോളിവുഡിൽ ആ മെഗാ ടീം ആദ്യമായി ഒന്നിക്കുന്നു; വീഡിയോ കാണാം..!

ബോളിവുഡിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളാണ് രാജ് കുമാർ ഹിറാനി. ബോളിവുഡിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്. വിനോദവും അതോടൊപ്പം പ്രസക്തമായ പ്രമേയങ്ങളും കൈകാര്യം ചെയ്യുന്നവയാണ് രാജ് കുമാർ ഹിറാനി ചിത്രങ്ങൾ. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടാറുമുണ്ട്. സംവിധായക്കിടയിലെ ഒരു ബ്രാൻഡ് ആയി രാജ് കുമാർ ഹിറാനി മാറി കഴിഞ്ഞിരുന്നു. അദ്ദേഹം ഒരുക്കിയ മുന്ന ഭായ് എം ബി ബി എസ്, ലഗേ രഹോ മുന്ന ഭായ്, ത്രീ ഇഡിയറ്റ്സ്, പി കെ, സഞ്ജു എന്നീ ചിത്രങ്ങൾ എല്ലാം തന്നെ വമ്പൻ വിജയമാണ് നേടിയത്. എന്നാൽ അപ്പോഴൊക്കെ പ്രേക്ഷകർ ചോദിച്ച ഒരു ചോദ്യം ആയിരുന്നു ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനോടൊപ്പം അദ്ദേഹം എന്നാണ് ഒരു ചിത്രം ചെയ്യുക എന്നത്. ഇപ്പോഴിതാ ആ കൂട്ടുകെട്ടും ഒന്നിക്കുകയാണ്.

രാജ് കുമാർ ഹിറാനി- ഷാരൂഖ് ഖാൻ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡങ്കി എന്നാണ് സിനിമയുടെ പേര്. വളരെ വ്യത്യസ്തമായ ഒരു പ്രമേയം ചര്ച്ച ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുക തപ്‌സി പന്നു ആണ്. ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ടുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഷാരൂഖ് ഖാൻ, രാജ് കുമാർ ഹിറാനി എന്നിവർ ഒരുമിച്ചാണ് ഈ വീഡിയോയിൽ എത്തിയിരിക്കുന്നത്. രാജ് കുമാർ ഹിറാനിക്കൊപ്പം അഭിജാത് ജോഷി, കണിക ധില്ലൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിക്കുന്നത് രാജ് കുമാർ ഹിറാനിയും ഗൗരി ഖാനും ചേർന്നാണ്. ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന ഡങ്കി റിലീസ് ചെയ്യുക അടുത്ത വർഷം ഡിസംബർ 22 നു ആയിരിക്കും. രാജ് കുമാർ ഹിറാനിക്കൊപ്പം ഒരു ചിത്രം എന്നത് തന്റെ ഭാഗ്യം ആണെന്നും അദ്ദേഹം തന്നെ വെച്ച് ഒരു ചിത്രം ചെയ്യാൻ തീരുമാനിച്ചത് ഒരേ സമയം തന്നെ ആവേശം കൊള്ളിക്കുകയും വിനയാന്വിതനും ആകുന്നുവെന്നും ഷാരൂഖ് ഖാൻ പറയുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.