[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഞാൻ ഒറിജിനലായിട്ട് തൂങ്ങി; മരണത്തെ മുന്നിൽ കണ്ട നിമിഷം പങ്ക് വെച്ച് രമേഷ് പിഷാരടി..!

പ്രശസ്ത നടനും ടെലിവിഷൻ അവതാരകനും മിമിക്രി ആര്ടിസ്റ്റും സംവിധായകനുമായ രമേഷ് പിഷാരടിയെ നായകനാക്കി, നവാഗതനായ നിതിൻ ദേവീദാസ് ഒരുക്കിയ ചിത്രമാണ് നോ വേ ഔട്ട്. നാളെയാണ് ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തുക. ഒരു സർവൈവൽ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസറും ട്രെയ്ലറും ഇതിലെ ഒരു ഗാനവും നേരത്തെ പ്രേക്ഷകരുടെ മുന്നിലെത്തി മികച്ച പ്രതികരണമാണ് നേടിയെടുത്തത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ബിഹൈൻഡ് ദി സീൻ പങ്ക് വെച്ചിരിക്കുകയാണ് നായകൻ രമേശ് പിഷാരടി. ഇതിലെ ഒരു സുപ്രധാന രംഗത്തിൽ, തന്റെ കഥാപാത്രത്തിന്റെ ആത്മഹത്യ ശ്രമത്തിന്റെ വീഡിയോയാണ് അദ്ദേഹം പുറത്തു വിട്ടിരിക്കുന്നത്. താൻ ഒറിജിനലായിട്ട് തന്നെ ആ സീനിൽ തൂങ്ങിയെന്നും, പത്ത് സെക്കന്റുകളാണ് താൻ തൂങ്ങി കിടന്നതെന്നും വ്യക്തമാക്കിയാണ് അദ്ദേഹം ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

https://www.instagram.com/p/CckmLovpXYh/

റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. വർഗീസ് ഡേവിഡ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ ആർ മിഥുൻ ആണ്. കെ ആർ രാഹുൽ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി ആണ്. ഗിരീഷ് മേനോൻ കലാസംവിധാനവും സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും നിർവഹിച്ച നോ വേ ഔട്ടിനു ചമയം നിർവഹിച്ചത് അമൽ ചന്ദ്രനും ആക്ഷൻ സംവിധാനം നിർവഹിച്ചത്‌ മാഫിയ ശശിയുമാണ്. ശാന്തി മാസ്റ്റർ നൃത്ത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻസ് കറുപ്പ്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

21 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.