എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ആർ ആർ ആർ ഇപ്പോൾ മെഗാ വിജയം നേടി മുന്നോട്ട് കുതിക്കുകയാണ്. റാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവർ നായക വേഷത്തിൽ എത്തിയ ഈ ചിത്രം ആദ്യ നാലു ദിവസം കൊണ്ട് അഞ്ഞൂറ് കോടിക്ക് മുകളിൽ ആണ് ആഗോള ഗ്രോസ് ആയി നേടിയത്. റാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവർ റാം, ഭീം എന്നീ കഥാപാത്രങ്ങൾ ആയി നടത്തിയ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ആക്ഷൻ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും ഇരുവരും ഒരുപോലെ തിളങ്ങി. ഈ ചിത്രത്തിൽ റാം ചരൺ നടത്തിയ പ്രകടനം അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് ആയാണ് പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്. ഇപ്പോഴിതാ റാം ചരണിന്റെ ഗംഭീര പ്രകടനം തീയേറ്ററിൽ ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ ഉപാസനയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.
തീയേറ്ററിനു ഉള്ളിൽ, ആരാധകരുടെ ആഘോഷങ്ങൾക്കിടയിൽ ഉപാസന തന്റെ ഭർത്താവിനെ പ്രോത്സാഹിപ്പിക്കുന്നത് ആണ് കാണാൻ സാധിക്കുന്നത്. റാം ചരൺ ഫാൻസ് ആവേശം കൊണ്ട് കീറിയെറിഞ്ഞ കടലാസ് കഷ്ണങ്ങൾ, നിലത്തുനിന്നും എടുത്ത് സ്ക്രീനിലേയ്ക്ക് വീണ്ടും എറിയുന്ന ഉപാസനയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. കുടുംബ സമേതം, തന്റെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പമാണ് ഉപാസന ആർ ആർ ആർ കാണാൻ എത്തിയത്. അഭിനയിക്കാൻ അറിയില്ല എന്ന് വിമർശിച്ചവർക്കുള്ള റാം ചരണിന്റെ ഗംഭീര മറുപടിയാണ് ഈ ചിത്രത്തിലെ രാമൻ ആയുള്ള പ്രകടനം എന്ന് ആരാധകർ പറയുന്നു. അല്ലൂരി സീതാരാമരാജു ആയാണ് റാം ചരൺ ഇതിൽ അഭിനയിച്ചിരിക്കുന്നത്. കോമരം ഭീം എന്ന ട്രൈബൽ ലീഡറുടെ വേഷമാണ് ജൂനിയർ എൻ ടി ആർ ചെയ്തത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.