[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ട്വന്റി വൺ ഗ്രാംസ് സിനിമയെ പ്രശംസിച്ച് നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ..!

പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ട് സൂപ്പർ വിജയത്തിലേക്ക് കുതിക്കുകയാണ് അനൂപ് മേനോൻ നായകനായി എത്തിയ 21 ഗ്രാംസ്. നവാഗത സംവിധായകനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റിനീഷ് കെ എൻ ആണ് നിർമ്മിച്ചിരിക്കുന്നത്. ഗംഭീര ത്രില്ലർ എന്ന അഭിപ്രായമാണ് ഈ ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും നൽകുന്നത്. അതിനൊപ്പം തന്നെ മലയാള സിനിമ ലോകവും ഈ ചിത്രത്തിന് അഭിന്ദനം നൽകി മുന്നോട്ടു വരുന്നുണ്ട്. സജി സുരേന്ദ്രൻ, ജീത്തു ജോസെഫ്, ഷാജി കൈലാസ്, വിനയൻ, രഞ്ജിത് ശങ്കർ എന്നിവർ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പ്രശസ്ത നിർമ്മാതാവായ സ്വര്ഗ്ഗചിത്ര അപ്പച്ചൻ ഈ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ്. കുറ്റാന്വേഷണ ഉദ്യോഗസ്ഥനായി തിളങ്ങിയ അനൂപ് മേനോന്റെ പ്രകടനം എടുത്ത് പറഞ്ഞായിരുന്നു സ്വർഗ്ഗചിത്ര അപ്പച്ചന്റെ അഭിനന്ദനം.

ഒരു മിനിറ്റ് പോലും മടുപ്പിക്കാതെ അവസാനം വരെ ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് ഇതെന്ന് പറഞ്ഞ അദ്ദേഹം, മലയാളത്തിൽ എക്കാലത്തും ഉണ്ടായിട്ടുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ശ്രേണീ സിനിമകളുടെ മുൻനിരയിൽ തന്നെ ഈ സിനിമയുണ്ടാകും എന്നും കൂട്ടിച്ചേർക്കുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായി അനൂപ് മേനോൻ ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും അഭിനയിച്ചിരിക്കുന്നു. ഗോഡ്ഫാദർ, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, വിയറ്റ്നാംകോളനി, റാംജിറാവ് സ്പീക്കിംഗ് തുടങ്ങിയ വമ്പൻ ഹിറ്റുകൾ നിർമ്മിച്ച സ്വർഗ്ഗചിത്ര അപ്പച്ചൻ ഇപ്പോൾ നിർമ്മിക്കുന്നത്‌ മമ്മൂട്ടി നായകനായ സിബിഐ 5 ആണ്.

https://www.facebook.com/AnoopMenonOfficialPage/videos/661192798329537

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.