പ്രശസ്ത ബോളിവുഡ് താരമായ രാകുൽ പ്രീത് സിങ് തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള താരമാണ്. ബോളിവുഡിലെ സൂപ്പർ താര ചിത്രങ്ങളിലടക്കം നായികാ വേഷം ചെയ്തു ശ്രദ്ധ നേടിയിട്ടുള്ള ഈ നടി തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. മികച്ച നർത്തകി കൂടിയായ രാകുൽ പ്രീത് സിംഗിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോയാണ് ഇപ്പോൾ വലിയ പ്രേക്ഷക പ്രീതി നേടുന്നത്. ഈ കഴിഞ്ഞ ജൂലൈ ഇരുപത്തിയാറിനാണ് ഈ മ്യൂസിക് വീഡിയോ റിലീസ് ചെയ്തത്. മഷൂക എന്ന ടൈറ്റിലിൽ പുറത്തു വന്നിരിക്കുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ് രാകുൽ പ്രീത് സിംഗിന്റെ ഗ്ലാമർ പ്രദർശനവും നൃത്തവുമാണ്. ജസ്റ്റ് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ വീഡിയോക്ക് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ലഭിച്ചത് ഒരു കോടിയിലേറെ കാഴ്ചക്കാരെയാണ്.
ദേവ് നേഗി, അസീസ് കൗർ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നത് പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകൻ തനിഷ്‌ക് ബാഗ്ചിയാണ്. ഉള്ളുമനാട്ടി, യാഷ് നവരെകാർ എന്നിവർ ചേർന്ന് വരികൾ രചിച്ച ഈ ഗാനത്തിന് റാപ് മിക്സ് ചെയ്തിരിക്കുന്നത് വൈറസ് ആണ്. ഹിന്ദി, തെലുങ്കു, തമിഴ് ഭാഷകളിലായാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള രാകുൽ പ്രീത് സിങ് അഭിനയിച്ച് ഇനി പുറത്തു വരാനുള്ളത് മിഷൻ സിൻഡ്രേല്ല, താങ്ക് ഗോഡ്, ഡോക്ടർ ജി എന്നീ ഹിന്ദി ചിത്രങ്ങളും, അയാളൻ എന്ന തമിഴ് ചിത്രവുമാണ്. ഇത് കൂടാതെ ചത്രീവാലി എന്ന ഹിന്ദി ചിത്രവും, ഒക്ടോബർ 31 ലേഡീസ് നൈറ്റ് എന്ന തമിഴ്- തെലുങ്ക് ദ്വിഭാഷാ ചിത്രവും രാകുൽ പ്രീത് അഭിനയിച്ചു പുറത്തു വരുന്നുണ്ട്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.