പാൻ ഇന്ത്യൻ സൂപ്പർ താരമായ പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. ഒരു റൊമാന്റിക് ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം മാർച്ച് പതിനൊന്നിന് ആണ് എത്തുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി എത്തുന്ന ഈ ചിത്രം വിദേശ മാര്ക്കറ്റിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസ് ആയിരിക്കുമെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. മുൻപ് വന്ന ടീസർ, ട്രൈലെർ എന്നിവ പോലെ ഇതും സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പ്രേരണ എന്ന കഥാപാത്രമായി പൂജ ഹെഗ്ഡെയും എത്തുന്ന ഈ ചിത്രം യുവി ക്രിയേഷന്‍, ടി – സീരീസ് എന്നീ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ആയി റിലീസ് ചെയ്യും. രാധാകൃഷ്ണ കുമാർ ആണ് രാധേ ശ്യാം സംവിധാനം ചെയ്തിരിക്കുന്നത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാവുന്ന ഹസ്തരേഖ വിദഗ്ദ്ധനായാണ് പ്രഭാസ് ഇതിൽ അഭിനയിച്ചിരിക്കുന്നത് എന്നാണ് ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ നമ്മളോട് പറയുന്നത്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.