യുവ താരങ്ങളായ നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് മഹാവീര്യർ. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ എന്നിവക്ക് ശേഷം എബ്രിഡ് ഷൈൻ ഒരുക്കിയ ഈ ചിത്രം ഇന്ന് മലയാള സിനിമ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി മാറിയിരുന്നു. വ്യത്യസ്തമായതും ഗംഭീരവുമായ ലുക്കിലാണ് നിവിൻ പോളിയും ആസിഫ് അലിയും ഇതിന്റെ ടീസറിലും പോസ്റ്ററിലുമെല്ലാം കാണപ്പെട്ടത്. ഫാന്റസിയും കോമെടിയും ടൈം ട്രാവലും കോടതിയും നിയമ വ്യവഹാരങ്ങളും ഇടകലർത്തി ഒരുക്കിയ ചിത്രമാണ് മഹാവീര്യർ എന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് നൽകിയത്. ഇപ്പോഴിതാ ഇതിലെ ആദ്യ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്.
രാധേ രാധേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് ബി കെ ഹരിനാരായണനും ഇതിനു സംഗീതം പകർന്നത് ഇഷാൻ ചാബ്രയും ആണ്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഇപ്പോൾ ഈ ഗാനം നേടിയെടുക്കുന്നത്. വിദ്യാധരൻ മാസ്റ്റർ, ജീവൻ പദ്മകുമാർ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനം ഇന്നലെ വൈകുന്നേരം ആറിന് ആണ് റിലീസ് ആയതു. ഇതിന്റെ ലിറിക് വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ എബ്രിഡ് ഷൈൻ ആണ്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കന്നഡ നടി ഷാൻവി ശ്രീവാസ്തവ, മലയാള താരങ്ങളായ ലാൽ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്മരാജൻ എന്നിവരും അഭിനയിച്ചിരിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.