[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

റെക്കോർഡ് കളക്ഷൻ; ഇത് ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം; കെ ജി എഫ് 2 കളക്ഷൻ റിപ്പോർട്ട് ഇതാ..!

റോക്കിങ് സ്റ്റാർ യാഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫ് 2 ബോക്സ് ഓഫീസിൽ തീ പടർത്തി മുന്നേറുകയാണ്. പ്രശാന്ത് നീൽ ഒരുക്കിയ ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും മാത്രം കെ ജി എഫ് 2 ആദ്യ ദിനം നേടിയത് 134 കോടിക്ക് മുകളിൽ ആണ്. വിദേശത്തു നിന്നും മുപ്പതു കോടിയോളം നേടിയ ഈ ചിത്രം ആദ്യ ദിനം നേടിയ ആഗോള കളക്ഷൻ 160 കോടിക്ക് മുകളിൽ ആണ്. ആദ്യ ദിനം ഇരുന്നൂറു കോടിക്ക് മുകളിൽ നേടിയ രാജമൗലി ചിത്രം ആർ ആർ ആർ ആണ് ഈ ലിസ്റ്റിൽ മുന്നിൽ. 223 കോടിയാണ് ആർ ആർ ആർ ആദ്യ ദിനം നേടിയ ആഗോള കളക്ഷൻ. 218 കോടി ആദ്യ ദിനം നേടിയ ബാഹുബലി രണ്ടാം ഭാഗവും ഈ ലിസ്റ്റിൽ കെ ജി എഫ് 2 നു മുന്നിൽ ഉണ്ട്.

കേരളത്തിൽ നിന്ന് ഏഴു കോടിക്ക് മുകളിൽ ആണ് ഈ ചിത്രം ആദ്യ ദിവസം നേടിയത്. കർണാടകയിൽ ഈ ചിത്രം ആദ്യ ദിനം പുത്തൻ റെക്കോർഡുകൾ ആണ് ഉണ്ടാക്കിയത്. നായകനായ യാഷിനൊപ്പം വില്ലൻ വേഷം ചെയ്ത സഞ്ജയ് ദത്, രവീണ ടണ്ഠൻ എന്നിവരും വലിയ അഭിനന്ദനം ഏറ്റു വാങ്ങുന്നുണ്ട്. അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് നടൻ പൃഥ്വിരാജ് സുകുമാരന്റെ പ്രൊഡക്ഷൻ ബാനർ ആണ്. ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ്, അച്യുത് കുമാർ, റാവു രമേശ്, ഈശ്വരി റാവു, മാളവിക അവിനാശ്, അയ്യപ്പ പി ശർമ്മ തുടങ്ങി ഒരു വലിയ താരനിര അണിനിരന്നിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രവി ബസ്‌റൂർ, എഡിറ്റ് ചെയ്തത് ഉജ്ജ്വൽ കുൽക്കർണി, കാമറ ചലിപ്പിച്ചത് ഭുവൻ ഗൗഡ എന്നിവരാണ്. നൂറു കോടി രൂപ മുതൽ മുടക്കി ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ വിജയ് കിരാഗേന്ദുർ ആണ് കെ ജി എഫ് 2 നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

51 mins ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.