മലയാളത്തിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് പ്യാലി. ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്ന്, യഥാക്രമം ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ നിർമ്മിച്ച ഈ ചിത്രം റിലീസിനൊരുങ്ങുകയാണ്. ജൂലൈ എട്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടുന്നത്. ടീസറിൽ ദുൽഖർ സൽമാനെ കാണിച്ചുകൊണ്ട് മൂന്നു കുട്ടികൾ പറയുന്ന ഡയലോഗും ഇപ്പോൾ സിനിമ പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്തിരുന്നു. അതുപോലെ ഇതിൽ ശ്രീനിവാസൻ, മാമുക്കോയ എന്നിവർ ചെയ്യുന്ന സായിദ്, നിക്കോളാൻ എന്നീ കഥാപാത്രങ്ങളുടെ പോസ്റ്ററുകളും പുറത്തു വിട്ടിരുന്നു.
നവാഗതരായ ബബിതയും റിനും ചേർന്ന് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ച കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള അവാർഡുകൾ കൂടി സ്വന്തമാക്കിയിരുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും മനോഹരമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായി ഒരുക്കിയിരിക്കുന്ന പ്യാലിയിൽ ബാർബി ശർമ്മ, ജോർജ് ജേക്കബ്, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിജു സണ്ണി, സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ള, എഡിറ്റിങ് നിർവഹിച്ചത് ദീപു ജോസഫ് എന്നിവരാണ്.
അരുൺ വൈഗയുടെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ് നായകനായി എത്തുന്നയുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)-യുടെ വീഡിയോ സോങ് കഴിഞ്ഞ ദിവസമാണ്…
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ…
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
This website uses cookies.