കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ മലയാള ചിത്രമായ പ്യാലി ജൂലൈ എട്ടിന് റിലീസ് ചെയ്യാൻ പോവുകയാണ്. അതിന് മുന്നോടിയായി ഇപ്പോൾ ഈ ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തു വിട്ടിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. പ്യാലി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലോകം ഇതാണ് എന്നു പറഞ്ഞു കൊണ്ടാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. മാൻഡോ സോങ് എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചത് അശ്വിൻ ഗോപകുമാർ ആണ്. പ്രീതി പിള്ളൈ വരികൾ രചിച്ചിരിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നത് പ്രശാന്ത് പിള്ളയാണ്. ഒരു അനിമേഷൻ വീഡിയോ ആയാണ് ഈ ഗാനം പുറത്ത് വിട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇതിന്റെ നേരത്തെ വന്ന ടൈറ്റിൽ ട്രാക്ക്, ടീസർ, ട്രെയ്‌ലർ, മോഷൻ പോസ്റ്റർ എന്നിവയൊക്കെ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു.
ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ, ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, ഈ കഴിഞ്ഞ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള അവാർഡുകൾ കരസ്ഥമാക്കിയ ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട്. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്ന ഈ ചിത്രം രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നത് നവാഗതരായ ബബിതയും റിനുവുമാണ്. തെരുവിലെ സഹോദര സ്‌നേഹത്തിന്റെ കഥ പറയുന്ന ഒരു ചിത്രമാണിതെന്ന സൂചനയാണ് ഇതിന്റെ ട്രെയ്‌ലർ നൽകിയത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.