ജോജു ജോർജിനെ നായകനാക്കി നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട എന്ന ചിത്രം സൂപ്പർ വിജയം നേടി മുന്നേറുകയാണ്. ഡി.വൈ.എസ്.പി പ്രമോദ് കുമാർ, ഇയാളുടെ ഇരട്ടസഹോദരൻ എ.എസ്.ഐ വിനോദ് കുമാർ എന്നീ കഥാപാത്രങ്ങളായി ജോജു കാഴ്ച വെച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തീർത്തും അപ്രതീക്ഷിതമായ, ഞെട്ടിക്കുന്ന ഒരു ക്ളൈമാക്സ് കൂടിയായപ്പോൾ ഇരട്ടയെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ഇതിലെ ഒരു ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. മുഷ്കിൻ പരാരി രചന നിർവഹിച്ചു ജേക്ക്സ് ബിജോയ് സംഗീതം നൽകി, ഷഹബാസ് അമൻ പാടിയ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പുതുതായോരിത് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും സംവിധായകൻ രോഹിതും ചേർന്നാണ് രചിച്ചത്. ജോജുവിനെ കൂടാതെ, അഞ്ജലി, ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, ശരത് സഭ, ഷെബിൻ ബെന്സന്, ശ്രീജ, ജിത്തു അഷ്‌റഫ് എന്നിവരും ഈ ഇമോഷണൽ ക്രൈം ഡ്രാമയിൽ അഭിനയിച്ചിട്ടുണ്ട്. വിജയ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മനു ആന്റണിയാണ്. ഏതായാലും ഈ അടുത്തകാലത്ത് ഒരു മലയാള സിനിമക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസയാണ് ഇരട്ട നേടിക്കൊണ്ടിരിക്കുന്നത്. ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായി ഈ ചിത്രത്തിലെ പ്രകടനം വിലയിരുത്തപ്പെടുകയാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.