യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 4 ഇയേഴ്സ് എന്ന ചിത്രം ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തി. ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രമേയമാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കിയ ഈ ചിത്രം, ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. സർജാനോ ഖാലിദ്, പ്രിയ പ്രകാശ് വാര്യർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിന്റെ പ്രിവ്യൂ ഷോ കൊച്ചിയിൽ നടന്നിരുന്നു. ആ ഷോ കണ്ട് പൊട്ടിക്കരഞ്ഞു കൊണ്ടാണ് നായികാ വേഷം ചെയ്ത പ്രിയ പ്രകാശ് വാര്യർ തീയേറ്ററിൽ നിന്ന് പുറത്ത് വന്നത്. കരച്ചിലടക്കാന്‍ പാടുപെട്ട പ്രിയയെ ചിത്രത്തിലെ നായകനായ സര്‍ജാനോ ഖാലിദ് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചതെന്നു പറഞ്ഞ പ്രിയ, തന്റെ ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഈ ചിത്രത്തിലെ ഗായത്രി എന്ന കഥാപാത്രമെന്നും പറഞ്ഞു.
എല്ലാവര്‍ക്കും വൈകാരികമായി ഏറെ കണക്ട് ആകുന്ന ചിത്രമാണ് ഇതെന്നും, അതിന്റെ ഏറ്റവും വലിയ തെളിവാണ് പ്രിയയുടെ പ്രതികരണമെന്ന് നായകനായ സർജാനോ ഖാലിദ് പറയുന്നു. സർജാനോ ഖാലിദ് വിശാൽ എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്ന ഈ ചിത്രം ക്യാമ്പസിൽ നാല് വർഷം ഒരുമിച്ച് ചിലവഴിക്കുന്ന പ്രണയജോഡികളുടെ കഥയാണ് പറയുന്നത്. രഞ്ജിത് ശങ്കർ ഒരുക്കിയ പതിനാലാമത്തെ ചിത്രമാണ് ഇത്. അദ്ദേഹത്തിന്റെ ആദ്യത്തെ U/A സർട്ടിഫിക്കറ്റ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സംവിധായകൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിന്റെ ഒരു ഗാനത്തിന്റെ വരികളും അദ്ദേഹമാണ് രചിച്ചത്. സാലു കെ. തോമസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് ശങ്കർ ശർമയാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.