ഒരു അഡാർ ലൗ എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടി ആണ് പ്രിയ പ്രകാശ് വാര്യർ. ആ ചിത്രത്തിന്റെ റിലീസിന് മുൻപേ തന്നെ അതിലെ ഗാന രംഗങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ പ്രിയ താരമായി മാറി. സോഷ്യൽ മീഡിയയിലൂടെ പ്രിയയെ തേടി എത്തിയത് അന്താരാഷ്ട്ര പ്രശസ്തി ആയിരുന്നു. അതിനു ശേഷം ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് സിനിമയിലും അഭിനയിച്ച പ്രിയ ഒട്ടേറെ പരസ്യ ചിത്രങ്ങളുടെയും ഭാഗമായി മാറി. ഇപ്പോഴിതാ പിന്നണി ഗായിക എന്ന റോളിലും തിളങ്ങുകയാണ് ഈ താരം. പ്രിയ ആലപിച്ച ആദ്യ സിനിമാ ഗാനം- പ്രോമോ ഇപ്പോൾ റീലീസ് ചെയ്തു കഴിഞ്ഞു.
ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി പ്രശസ്ത ഗായകൻ നരേഷ് അയ്യരിനൊപ്പം ആണ് പ്രിയ തന്റെ ആദ്യ ഗാനം ആലപിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ കൈലാസ് മേനോൻ ഈണം പകർന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ശ്രീരേഖ ഭാസ്‌കരൻ ആണ്. നീ മഴവില്ലു പോലെൻ എന്നു തുടങ്ങുന്ന ഈ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. പി ആർ അരുൺ സംവിധാനം ചെയ്യുന്ന ഫൈനൽസ് എന്ന ചിത്രം മണിയൻ പിള്ള രാജു, പ്രജീവ് സത്യവർഥൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സുദീപ് ഇളമണ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ജിത് ജോഷി ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.