[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇട്ടിമാണി മാസുമാണ് മനസ്സുമാണ് ; പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു..!

മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് നവാഗതരായ ജിബി- ജോജു ടീം സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകർ തന്നെയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ ഈ വർഷത്തെ രണ്ടാമത്തെ മലയാളം റിലീസ് ആയി ഓണത്തിന് എത്തിക്കാൻ ആണ് പ്ലാൻ. ചട്ടയും മുണ്ടും ധരിച്ചു മാർഗം കളി വേഷത്തിൽ നിൽക്കുന്ന മോഹൻലാലിനെ നമ്മുക്ക് കാണിച്ചു തന്ന ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ ഇട്ടിമാണിയുടെ രണ്ടാമത്തെ ഒഫീഷ്യൽ പോസ്റ്ററും സോഷ്യൽ മീഡിയ കീഴടക്കുകയാണ് .

വിന്റേജ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന മോഹൻലാലിന്റെ കിടിലൻ സ്റ്റിലുമായി എത്തിയ ഇട്ടിമാണിയുടെ രണ്ടാമത്തെ പോസ്റ്ററിലെ ക്യാപ്‌ഷനും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇട്ടിമാണി മാസുമാണ് മനസ്സുമാണ് എന്നാണ് ആ പോസ്റ്റർ ക്യാപ്ഷൻ പറയുന്നത്. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോർ മ്യൂസിക്സ് ആണ്. മോഹൻലാലിന് ഒപ്പം അജു വർഗീസ്, ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രാധിക ശരത് കുമാർ, ഹണി റോസ്, അശോകൻ, സിജോയ് വർഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു   മോഹൻ, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാർ, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പൻ താര നിര ആണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻലാലിന്റെ ഈ വർഷത്തെ ആദ്യ ചിത്രമായി എത്തിയ ലൂസിഫർ മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയം ആയി മാറിയിരുന്നു. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.