യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ ഒരു മാസ്സ് മേക് ഓവർ നടത്തിക്കൊണ്ടിരിക്കുകയാണ്. ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം എന്ന ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂളിന് വേണ്ടി മൂന്നു മാസം സിനിമയിൽ നിന്ന് അവധിയെടുത്തു തന്റെ ശരീര ഭാരം പരമാവധി കുറക്കുകയാണ് പൃഥ്വിരാജ്. ഇപ്പോൾ തന്നെ ഒരുപാട് മെലിഞ്ഞ പൃഥ്വിരാജിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ ദിവസം നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ കുട്ടിയുടെ മാമോദീസ ചടങ്ങിന് എത്തിയ പൃഥ്വിരാജ് സുകുമാരന്റെയും ഭാര്യ സുപ്രിയയുടേയും മാസ്സ് എൻട്രി വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പുതിയ ലുക്കിൽ, പുതിയ കാറിലാണ് ആണ് പൃഥ്വിരാജ് സുപ്രിയയോടൊപ്പമെത്തിയത്.
കറുത്ത ഷർട്ടും ജീൻസും ഇട്ടെത്തിയ പൃഥ്വിരാജ് കട്ട താടിയിൽ കൂടുതൽ മാസ്സ് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. താടിയും മുടിയും അദ്ദേഹം വളർത്തുന്നതും ആട് ജീവിതത്തിലെ നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി തന്നെയാണ്. പൃഥ്വിരാജ് സുകുമാരന്റെ അടുത്ത റിലീസ് ഫെബ്രുവരിയിൽ എത്തുന്ന അയ്യപ്പനും കോശിയുമാണ്. ഇതിനു മുൻപത്തെ അദ്ദേഹത്തിന്റെ റിലീസായ ഡ്രൈവിംഗ് ലൈസെൻസ് സൂപ്പർ വിജയം നേടിയിരുന്നു. ആ ചിത്രം നിർമ്മിച്ചത് പൃഥ്വിരാജ് സുകുമാരനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. മാത്രമല്ല കഴിഞ്ഞ വർഷത്തെ പൃഥ്വിരാജ് നായകനായ മറ്റൊരു ചിത്രമായ ബ്രദേഴ്‌സ് ഡേ നിർമ്മിച്ചതും ലിസ്റ്റിൻ സ്റ്റീഫൻ ആണ്. ഇനി ഷാജി കൈലാസ് സംവിധാനം ചെയ്യാൻ പോകുന്ന കടുവയാണ് ഇവർ ഒരുമിച്ചു നിർമ്മിക്കാൻ പോകുന്നത്. മാജിക് ഫ്രെയിംസ് എന്ന തന്റെ ബാനറിലൂടെ ഒട്ടേറെ മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള നിർമ്മാതാവാണ് ലിസ്റ്റിൻ. കഴിഞ്ഞ വർഷത്തെ മറ്റൊരു ഹിറ്റായ കെട്ട്യോളാണെന്റെ മാലാഖയും നിർമ്മിച്ചത് ലിസ്റ്റിൻ സ്റ്റീഫനാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.