[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിവിൻ പോളി ചിത്രത്തിന്റെ സെറ്റിൽ വൻ കവർച്ച; മോഷണം നടത്തിയത് കാറിലെത്തിയ സംഘം

യുവ താരം നിവിൻ പോളി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് പടവെട്ട്‌. മറ്റൊരു യുവ താരമായ സണ്ണി വെയ്ൻ നിർമ്മിക്കുന്ന ഈ ചിത്രം ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഇതിന്റെ സെറ്റിൽ ഉണ്ടായ വൻ കവർച്ചയുടെ പേരിലാണ്. ഈ ചിത്രത്തിന്റെ സെറ്റിൽ ജോലി ചെയ്യുന്നവർക്കായി എത്തിച്ച ഭക്ഷണം ആണ് കാറിലെത്തിയ നാലംഗ സംഘം മോഷ്ടിച്ച് കടന്നു കളഞ്ഞത്. സെറ്റിലെത്തിയ ഇവർ അവിടെ ഉണ്ടായിരുന്ന പൊറോട്ടയും ചിക്കനും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തരയോടെ മട്ടന്നൂർ കഞ്ഞിലേരിയിലായിരുന്നു സംഭവം നടന്നത്.

ഏകദേശം എൺപതുപേർക്കുള്ള ഭക്ഷണമാണ് സംഘം മോഷ്ടിച്ചതെന്നും ഭക്ഷണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സമീപവാസിയായ അമല്‍ എന്ന യുവാവിനെ സംഘം മർദിച്ചു എന്നും അണിയറ പ്രവർത്തകർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അമലിനെ അക്രമിച്ചതിന് ശേഷമാണ് സംഘം പ്രദേശത്തുനിന്നും രക്ഷപെട്ടത് എന്നും പരിക്കേറ്റ അമല്‍ കൂത്തുപറമ്പ് സർക്കാർ ആശുപതിയിൽ ചകിത്സയിലാണ് എന്നും റിപ്പോർട്ടുകൾ നമ്മളോട് പറയുന്നു. ഏതായാലും ഇപ്പോൾ മാലൂർ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു കഴിഞ്ഞു. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ലിജു കൃഷ്ണന്‍ ആണ്. ഏറെ ശ്രദ്ധ നേടിയെടുത്ത അരുവി എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷം ചെയ്ത അതിഥി ബാലൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം അഭിനയിക്കുന്നത്. വിശപ്പാണ് പ്രശ്നമെങ്കിൽ പരിഹരിക്കാമെന്നും അല്ലെങ്കിൽ കുത്തിക്കഴപ്പാണ് പ്രശ്നമെങ്കിൽ രാപ്പകൽ അധ്വാനിക്കുന്ന സിനിമ പ്രവർത്തകരുടെ വിശപ്പ് പരിഗണിച്ച് അർഹമായ ശിക്ഷ കൊടുക്കണം എന്നുമാണ് ഇഷ്‌ക് എന്ന ചിത്രം ഒരുക്കിയ അനുരാജ് മനോഹർ ഈ സംഭവത്തെ കുറിച്ച് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

5 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.