[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പുതിയ കാറിൽ പുതിയ ലുക്കിൽ സുപ്രിയ മേനോനൊപ്പം പൃഥ്വിരാജിന്റെ മാസ്സ് എൻട്രി

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ ഒരു മാസ്സ് മേക് ഓവർ നടത്തിക്കൊണ്ടിരിക്കുകയാണ്. ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം എന്ന ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂളിന് വേണ്ടി മൂന്നു മാസം സിനിമയിൽ നിന്ന് അവധിയെടുത്തു തന്റെ ശരീര ഭാരം പരമാവധി കുറക്കുകയാണ് പൃഥ്വിരാജ്. ഇപ്പോൾ തന്നെ ഒരുപാട് മെലിഞ്ഞ പൃഥ്വിരാജിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ ദിവസം നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ കുട്ടിയുടെ മാമോദീസ ചടങ്ങിന് എത്തിയ പൃഥ്വിരാജ് സുകുമാരന്റെയും ഭാര്യ സുപ്രിയയുടേയും മാസ്സ് എൻട്രി വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പുതിയ ലുക്കിൽ, പുതിയ കാറിലാണ് ആണ് പൃഥ്വിരാജ് സുപ്രിയയോടൊപ്പമെത്തിയത്.

കറുത്ത ഷർട്ടും ജീൻസും ഇട്ടെത്തിയ പൃഥ്വിരാജ് കട്ട താടിയിൽ കൂടുതൽ മാസ്സ് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. താടിയും മുടിയും അദ്ദേഹം വളർത്തുന്നതും ആട് ജീവിതത്തിലെ നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി തന്നെയാണ്. പൃഥ്വിരാജ് സുകുമാരന്റെ അടുത്ത റിലീസ് ഫെബ്രുവരിയിൽ എത്തുന്ന അയ്യപ്പനും കോശിയുമാണ്. ഇതിനു മുൻപത്തെ അദ്ദേഹത്തിന്റെ റിലീസായ ഡ്രൈവിംഗ് ലൈസെൻസ് സൂപ്പർ വിജയം നേടിയിരുന്നു. ആ ചിത്രം നിർമ്മിച്ചത് പൃഥ്വിരാജ് സുകുമാരനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. മാത്രമല്ല കഴിഞ്ഞ വർഷത്തെ പൃഥ്വിരാജ് നായകനായ മറ്റൊരു ചിത്രമായ ബ്രദേഴ്‌സ് ഡേ നിർമ്മിച്ചതും ലിസ്റ്റിൻ സ്റ്റീഫൻ ആണ്. ഇനി ഷാജി കൈലാസ് സംവിധാനം ചെയ്യാൻ പോകുന്ന കടുവയാണ് ഇവർ ഒരുമിച്ചു നിർമ്മിക്കാൻ പോകുന്നത്. മാജിക് ഫ്രെയിംസ് എന്ന തന്റെ ബാനറിലൂടെ ഒട്ടേറെ മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള നിർമ്മാതാവാണ് ലിസ്റ്റിൻ. കഴിഞ്ഞ വർഷത്തെ മറ്റൊരു ഹിറ്റായ കെട്ട്യോളാണെന്റെ മാലാഖയും നിർമ്മിച്ചത് ലിസ്റ്റിൻ സ്റ്റീഫനാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

5 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.