യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ സിനിമയിൽ നിന്ന് മൂന്നു മാസത്തെ ബ്രേക്ക് എടുത്തിരിക്കുകയാണ്. ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം എന്ന സിനിമയ്ക്കു വേണ്ടി ശരീര ഭാരം കുറയ്ക്കാനായി ആണ് പൃഥ്വിരാജ് ഇപ്പോൾ ബ്രേക്ക് എടുത്തിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ലുക്കിൽ ഉള്ള പൃഥ്വിരാജ് സുകുമാരന്റെ ഒരു മാസ്സ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. പുതിയ ബി എം ഡബ്ള്യു 7 സീരിസിൽ സ്വയം ഡ്രൈവ് ചെയ്തു വന്നിറങ്ങുന്ന പൃഥ്വിരാജ് സുകുമാരന്റെ എൻട്രി വീഡിയോ ആണ് വൈറൽ ആവുന്നത്. കട്ട താടിയിൽ ഏറെ മെലിഞ്ഞാണ് ഈ യുവ താരം ആ വിഡിയോയിൽ കാണപ്പെടുന്നത്. ഏതായാലും ആ വീഡിയോ ആരാധകരുടെ ഇടയിലും സിനിമ പ്രേമികളുടെ ഇടയിലും ശ്രദ്ധ നേടുകയാണ്.
പൃഥ്വിരാജ് നായകനായി എത്തിയ പുതിയ ചിത്രം ഡ്രൈവിംഗ് ലൈസെൻസ് വമ്പൻ പ്രേക്ഷകാഭിപ്രായം നേടി സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയറും രചിച്ചത് സച്ചിയും ആണ്. പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും. ഒരു സൂപ്പർ സ്റ്റാറും അദ്ദേഹത്തിന്റെ ആരാധകനും തമ്മിൽ ഉള്ള ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. വളരെ ആവേശകരമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരന്നിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ആണ് പൃഥ്വിരാജ് നായകനായി എത്തുന്ന അടുത്ത റിലീസ്. ആ ചിത്രം ജനുവരിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.