മാർജ്ജാര ഒരു കല്ലുവച്ച നുണ എന്ന ചിത്രം സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയത് മോഹൻലാൽ റിലീസ് ചെയ്ത ഇതിന്റെ ട്രെയ്ലറിലൂടെ ആണ്. അധികം വൈകാതെ തന്നെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി അഞ്ജലി നായരും അഭിനയിക്കുന്നുണ്ട്. അഞ്ജലി നായർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ട്രീസ എന്നാണ്. നവാഗതനായ രാഗേഷ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളിയാണ് നിർമ്മിച്ചിരിക്കുന്നത്.
1994 ല്‍ റിലീസ് ചെയ്ത, ഫാസിൽ സംവിധാനം ചെയ്ത ശോഭന- വിനീത് ചിത്രമായ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിൽ ബാലതാരമായാണ് അഞ്ജലി നായർ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം സൂപ്പർ ഹിറ്റായി മാറിയ ഒട്ടനവധി ആൽബങ്ങളിലും അഭിനയിച്ച താരം പിന്നീട് തമിഴ് സിനിമയിലൂടെയാണ് നായികാ വേഷം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അഞ്ജലി നായർ പ്രേക്ഷകരുടെ ശ്രദ്ധയോടൊപ്പം അംഗീകാരങ്ങളും നേടിയിട്ടുണ്ട്. വിപിൻ ആറ്റ്ലി ഒരുക്കിയ ബെന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള ദേശീയ പുരസ്ക്കാരവും ഈ നടി നേടിയെടുത്തു.
ഒട്ടേറെ ചിത്രങ്ങളിൽ മലയാളത്തിലെ സൂപ്പർ താരങ്ങളുടെ അടക്കം അമ്മയായും അഭിനയിച്ചിട്ടുള്ള ഈ നടി ഇപ്പോൾ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം ആയി കഴിഞ്ഞു. അഞ്ജലി നായർക്കൊപ്പം ജെയ്സൺ ചാക്കോ, ഹരീഷ്പേരടി, അഭിരാമി, രാജേഷ് ശർമ്മ, രേണു സുന്ദർ, ടിനിടോം, കൊല്ലം സുധി,സുധീർ കരമന തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ചിത്രം എന്ന നിലയിൽ ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ജെറി സൈമൺ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് കിരൺ ജോസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജിസ്സൺ ജോർജ്ജ് പശ്ചാത്തല സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ലിജോ പോൾ ആണ്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.