[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മികച്ച സംവിധായകനിലെ ഗംഭീര അഭിനേതാവ്; കയ്യടി നേടി റോഷൻ ആൻഡ്രൂസ്

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ ചിത്രമാണ് പ്രതി പൂവൻ കോഴി. ഇന്നലെ റിലീസ് ചെയ്ത ഈ ചിത്രത്തിന് അതിഗംഭീര പ്രതികരണം ആണ് ലഭിക്കുന്നത്. ഈ ചിത്രത്തിലൂടെ നടൻ ആയും റോഷൻ ആൻഡ്രൂസ് അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഇതിൽ റോഷൻ ആൻഡ്രൂസ് ആണ് പ്രധാന വില്ലൻ കഥാപാത്രമായ ആന്റപ്പന് ജീവൻ നൽകിയിരിക്കുന്നത്. ഉണ്ണി ആർ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിലും ഇതിലെ പ്രധാന വില്ലൻ എന്ന നിലയിലും വലിയ പ്രസംസയാണ് റോഷൻ ആൻഡ്രൂസിന് ലഭിക്കുന്നത്.

ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ ആണ് റോഷൻ ആൻഡ്രൂസ് ആന്റപ്പൻ എന്ന കഥാപാത്രം ആയും മഞ്ജു വാര്യർ മാധുരി ആയും നടത്തിയ പ്രകടനം. ആദ്യമായി അഭിനേതാവിന്റെ വേഷത്തിൽ റോഷൻ എത്തിയപ്പോൾ മലയാള സിനിമാ പ്രേക്ഷകർക്ക് ലഭിച്ചത് ഒരു ഗംഭീര നടനെ കൂടിയാണ് എന്നു ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയാം. അത്ര ശക്തമായാണ് ആ കഥാപാത്രമായി റോഷൻ ആൻഡ്രൂസ് പകർന്നാട്ടം നടത്തിയത്. ആന്റപ്പൻ എന്ന കഥാപാത്രത്തിന്റെ മുഴുവൻ ക്രൗര്യവും തന്റെ ശരീര ഭാഷയിലൂടെയും ഭാവങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കാൻ നടനെന്ന നിലയിൽ റോഷന് സാധിച്ചു. താൻ ഒരു ഗംഭീര സംവിധായകൻ മാത്രമല്ല ഗംഭീര നടൻ കൂടിയാണ് എന്നു റോഷൻ ആൻഡ്രൂസ് നമ്മുക്കു കാണിച്ചു തന്ന ചിത്രം കൂടിയാണ് പ്രതി പൂവൻ കോഴി.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമിച്ച ഈ ചിത്രത്തിന് ജി ബാലമുരുകന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് ഗോപി സുന്ദറും എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദും ആണ്. അനുശ്രീ, ഗ്രേസ് ആന്റണി, അലൻസിയർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.