[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒരു വർഷം, മൂന്നു ബ്ലോക്ക്ബസ്റ്റർ; ലേഡി സൂപ്പർ സ്റ്റാർ പട്ടം അരക്കിട്ടുറപ്പിച്ചു മഞ്ജു വാര്യർ

മഞ്ജു വാര്യർ എന്ന നടിയെ സംബന്ധിച്ച് 2019 എന്ന വർഷം ഒരു ഭാഗ്യം വർഷം ആയിരുന്നു എന്ന് തന്നെ പറയാം. കാരണം മഞ്ജു തൊട്ടതു എല്ലാം പൊന്നാക്കിയ വർഷമാണ് ഇത്. മഞ്ജു നായികാ വേഷം ചെയ്തു ഈ വർഷം ആദ്യം റിലീസ് ചെയ്ത ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിച്ച രണ്ടാമത്തെ മാത്രം മലയാള സിനിമ ആയി എന്നതിനൊപ്പം 200 കോടിയുടെ ബിസിനസ്സ് നടത്തിയ ആദ്യ മലയാള ചിത്രവുമായി. അതിലെ പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രം ആയി മഞ്ജു നടത്തിയ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

അതിനു ശേഷം മഞ്ജു തന്റെ പ്രതിഭ കാണിച്ചത് തമിഴിൽ ആണ്. വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ എന്ന ധനുഷ് ചിത്രത്തിലെ നായികാ വേഷം ചെയ്തു കൊണ്ട് തമിഴിൽ അരങ്ങേറ്റം കുറിച്ച മഞ്ജു, അതിലെ പച്ചൈയമ്മാൾ എന്ന കഥാപാത്രം ആയി വിസ്‍മയിപ്പിക്കുന്ന പ്രകടനം ആണ് നൽകിയത്. സാക്ഷാൽ ഉലക നായകൻ കമൽ ഹാസൻ വരെ ഈ ചിത്രം കണ്ടതിനു ശേഷം മഞ്ജുവിനെ നേരിട്ട് വിളിച്ചു അഭിനന്ദിച്ചിരുന്നു. ആ ചിത്രവും നൂറു കോടി ക്ലബിൽ ഇടം പിടിച്ചു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത റോഷൻ ആൻഡ്രൂസ് ചിത്രമായ പ്രതി പൂവൻ കോഴിയും ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടി സൂപ്പർ വിജയത്തിലേക്ക് കുതിക്കുകയാണ്. ഇതിലെ മാധുരി എന്ന് പേരുള്ള കഥാപാത്രം ആയി അതിഗംഭീര പ്രകടനം ആണ് മഞ്ജു വാര്യർ കാഴ്ച വെച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ മാസ്സ് പെർഫോമൻസ് ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. അങ്ങനെ മൂന്നു വമ്പൻ ഹിറ്റുകളും അതിലെല്ലാം കിടിലൻ പ്രകടനവും നൽകികൊണ്ട് മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ താൻ തന്നെ ആണെന്നുള്ള കാര്യം മഞ്ജു വാര്യർ അടിവരയിട്ടു കാണിച്ചു തന്നു കഴിഞ്ഞു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.