യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഒരിടവേളക്ക് ശേഷം മാസ്സ് സിനിമകളുടെ തമ്പുരാൻ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം റിലീസ് ചെയ്യുന്നത് ഈ വരുന്ന ജൂൺ മുപ്പതിനാണ്. ഇതിന്റെ ആദ്യ ടീസർ, കിടിലൻ പോസ്റ്ററുകളെന്നിവ സോഷ്യൽ മീഡിയയിൽ നിന്നും വലിയ ശ്രദ്ധയാണ് നേടിയെടുത്തത്. ഇപ്പോഴിതാ കടുവയുടെ രണ്ടാം ടീസറാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ കിടിലൻ ഡയലോഗും ത്രസിപ്പിക്കുന്ന സംഘട്ടനവുമാണ് ഈ ടീസറിന്റെ ഹൈലൈറ്റ്. ജിനു എബ്രഹാം തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്.
ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലൻ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോനാണ്. സിദ്ദിഖ്, വിജയ രാഘവൻ, കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, അജു വർഗീസ്, സുദേവ് നായർ, സായി കുമാർ, സീമ, അർജുൻ അശോകൻ, ജനാർദ്ദനൻ, രാഹുൽ മാധവ്, റീന മാത്യൂസ്, പ്രിയങ്ക നായർ, മീനാക്ഷി, വൃദ്ധി വിശാൽ, ജൈസ് ജോസ്, കൊച്ചു പ്രേമൻ, സച്ചിൻ കടേക്കർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന കടുവക്കു വേണ്ടി ദൃശ്യങ്ങളൊരുക്കിയത് സുജിത് വാസുദേവ്, അഭിനന്ദം രാമാനുജൻ എന്നിവരും, ഇതിനു സംഗീതമൊരുക്കിയത് ജേക്സ് ബിജോയിയുമാണ്. ഷമീർ മുഹമ്മദാണ് കടുവയുടെ എഡിറ്റർ. ഇത് കൂടാതെ മോഹൻലാൽ നായകനായ എലോൺ, പൃഥ്വിരാജ്- ആസിഫ് അലി ടീമിന്റെ കാപ്പ, സ്ത്രീ പ്രാധാന്യമുള്ള പിങ്ക് പോലീസ് എന്നിവയും ഷാജി കൈലാസ് പ്രേക്ഷകരുടെ മുന്നിലെത്തിക്കും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.