[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

2019 ന് ശേഷം വീണ്ടും തമിഴിലേക്ക് ആ നേട്ടം കൊണ്ട് വന്ന് വിക്രം

ഉലക നായകൻ കമൽ ഹാസന്റെ വമ്പൻ തിരിച്ചു വരവ് കാണിച്ചു തന്നു കൊണ്ട്, സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ബോക്സ് ഓഫീസിൽ അഭൂതപൂർവമായ വിജയമാണ് നേടുന്നത്. റിലീസ് ചെയ്ത് പത്തു ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള കലക്ഷനായി 300 കോടിയെന്ന നേട്ടത്തിലാണ് ഇപ്പോൾ വിക്രമെത്തിയിരിക്കുന്നത്. 2019 നു ശേഷമാദ്യമായാണ് ഒരു തമിഴ് ചിത്രം 300 കോടിയെന്ന ആഗോള ഗ്രോസ് മാർക്കിൽ തൊടുന്നത്. 2019 ഇൽ വിജയ് ചിത്രമായ ബിഗിൽ ആണ് 300 കോടി ഗ്രോസ് നേടിയ തമിഴ് ചിത്രം. ഇന്ത്യയില്‍ നിന്നു മാത്രം 210 കോടിയാണ് വിക്രം നേടിയ ഗ്രോസ്. തമിഴ്നാട്ടില്‍ നിന്ന് ഇതിനോടകം 127 കോടി നേടിയ വിക്രം തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റെന്ന നേട്ടത്തിലേക്കടുത്തു കഴിഞ്ഞു.

തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 25 കോടിയും, കേരളത്തില്‍ നിന്ന് 31 കോടിയും കര്‍ണാടകത്തില്‍ നിന്ന് 18.75 കോടിയും ഗ്രോസ് നേടിയ വിക്രം, റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 8.25 കോടിയാണ് നേടിയെടുത്തത്. അമേരിക്ക, ഗൾഫ്, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഗംഭീര കലക്ഷനാണ് വിക്രം നേടിയത്. റിലീസ് ചെയ്ത് 2 ആഴ്ച്ച യോളമായിട്ടും കളക്ഷനിൽ വലിയ ഇടിവ് സംഭവിക്കുന്നില്ലായെന്നതും ശ്രദ്ധേയമാണ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. ലോകേഷും രത്ന കുമാറും ചേർന്ന് രചിച്ച ഈ ചിത്രം ഇപ്പോൾ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രവുമായി മാറിയിട്ടുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.