മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ തന്റെ നാൽപ്പതാം ജന്മദിനം ആഘോഷിക്കുന്ന ഈ ദിവസം അദ്ദേഹത്തിന്റെ ആരാധകർക്ക് ആവേശമായിക്കൊണ്ട് ഒട്ടേറെ അപ്‌ഡേറ്റുകൾ ആണ് വന്നത്. രാവിലെ സലാർ കാരക്ടർ പോസ്റ്റർ വന്നപ്പോൾ ഉച്ച കഴിഞ്ഞു വന്നത് വിലായത് ബുദ്ധ പോസ്റ്ററാണ്. വൈകുന്നേരം വൈശാഖ്- പൃഥ്വിരാജ് ചിത്രമായ ഖലീഫ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇപ്പോഴിതാ ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രമായ കാപ്പയുടെ ആദ്യ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു പക്കാ മാസ്സ് ആക്ഷൻ ചിത്രമായി ഷാജി കൈലാസ് അണിയിച്ചൊരുക്കുന്ന ഈ ചിത്രം ക്രിസ്മസ് റിലീസായി ആണ് എത്തുന്നത്. കോട്ട മധു എന്ന മാസ്സ് കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനെത്തുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെ പൃഥ്വിരാജ് സുകുമാരന്റെ ആക്ഷൻ രംഗങ്ങളായിരിക്കുമെന്ന സൂചനയാണ് ഇന്ന് വന്ന ടീസർ തരുന്നത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന, ജി ആർ ഇന്ദുഗോപൻ രചിച്ച ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്.
ജി ആർ ഇന്ദുഗോപൻ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ആസിഫ് അലി, അന്ന ബെൻ, അപർണ്ണ ബാലമുരളി എന്നിവരും പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു, ഇന്ദ്രൻസ് എന്നിവരും വേഷമിടുന്നുണ്ട്. മലയാളത്തിലെ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടി, തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു അബ്രഹാമിനൊപ്പം ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരാണ് കാപ്പ നിർമ്മിക്കുന്നത്. ജോമോൻ ടി ജോൺ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്. ഇതിലെ പൃഥ്വിരാജ് സുകുമാരന്റെ കുറച്ചു മാസ്സ് സ്റ്റില്ലുകൾ, പോസ്റ്ററുകൾ, ആക്ഷൻ മേക്കിങ് വീഡിയോ എന്നിവ നേരത്തെ റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.