[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്വർണ്ണം കൊണ്ടെഴുതിയ പ്രതികാരം; വൈശാഖ്- പൃഥ്വിരാജ് ടീമിന്റെ ഖലീഫ വരുന്നു

കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ പ്രഖ്യാപിച്ച പുതിയ ചിത്രം ആരാധകർക്ക് ആവേശമാവുകയാണ്. പോക്കിരി രാജ എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും പൃഥ്വിരാജ് സുകുമാരനുമായി സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖ് ഒന്നിക്കുന്ന ചിത്രമാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഖലീഫ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം രചിച്ചത് പ്രശസ്ത രചയിതാവും സംവിധായകനുമായ ജിനു എബ്രഹാമാണ്. ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയാണ് ഖലീഫ ഒരുക്കുന്നതെന്നാണ് സൂചന. മോഹൻലാൽ നായകനായ എമ്പുരാൻ തീർത്തതിന് ശേഷം പൃഥ്വിരാജ് ജോയിൻ ചെയ്യുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ, സാരി​ഗമ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് ജേക്സ് ബിജോയിയാണ് സംഗീത സംവിധാനം നിർവഹിക്കുക. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്ന ഈ ചിത്രം ഒരു ഹൈ വോൾട്ടേജ് മാസ്സ് എന്റെർറ്റൈനെർ ആവുമെന്നാണ് വൈശാഖ് കുറിച്ചത്. പന്ത്രണ്ട് വർഷത്തിന് ശേഷം പൃഥ്വിയുമായി വീണ്ടും ഒന്നിക്കുന്നു എന്നും ഇത്രയും കാലം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഖലീഫയെ ഞങ്ങൾ നിങ്ങൾക്ക് സമർപ്പിക്കുന്നു എന്നുമാണ് ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് വൈശാഖ് കുറിച്ചത്. ഷാജി കൈലാസ് ഒരുക്കിയ കാപ്പ, ജയൻ നമ്പ്യാരുടെ വിലായത് ബുദ്ധ, ബിഗ് ബഡ്ജറ്റ് ചിത്രം കാളിയൻ, പാൻ ഇന്ത്യൻ ചിത്രമായ സലാർ, ബ്ലെസി ഒരുക്കിയ ആട് ജീവിതം എന്നിവയാണ് പൃഥ്വിരാജ് അഭിനയിച്ചു വരാനുള്ള ചിത്രങ്ങൾ. മോഹൻലാൽ നായകനായ മോൺസ്റ്ററാണ് വൈശാഖിന്റെ ഏറ്റവും പുതിയ റിലീസ്.

webdesk

Recent Posts

മമ്മൂട്ടിയുടെ ‘കസബ’ വീണ്ടും തീയേറ്ററിലേക്ക്; റീ റിലീസ് ഒരൊറ്റ തിയേറ്ററിൽ മാത്രം

മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…

2 days ago

ബാച്ചിലർ പാർട്ടിയെ വീഴ്ത്താൻ മമ്മൂട്ടിയുടെ പദയാത്ര?

മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…

2 days ago

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ലെന്ന് താരത്തിന്റെ ടീം

ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…

2 days ago

സീനാക്കണ്ട.. സീനിലില്ല

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…

2 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

5 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 week ago

This website uses cookies.